താൾ:CiXIV269.pdf/266

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

254 പതിമൂന്നാം അദ്ധ്യായം

ടാതെ പറയുന്ന ഒരു മനുഷ്യനാണ- എന്നാൽ തന്റെ അ
വസ്ഥ ബഹു വിശെഷമാണത്രെ- കയ്യിൽ ധാരാളം പണമു
ണ്ടെന്നുള്ള ഒരു വലിപ്പമല്ലാതെ മറെറല്ലാം മൊശത്തിലാ
ന്ന- ബുദ്ധിക്ക വികാസമൊ ഗുണദൊഷങ്ങളെ തിരിച്ചറി
വാനുള്ള സാമൎത്ഥ്യമൊ വകതിരിവൊ ഇതൊന്നും ഇദ്ദെ
ഹത്തിന്ന ഇല്ലെന്നു തന്നെ പറയാം- പത്തൊ അമ്പതൊ സു
ഭാഷിതശ്ലൊകം വാലും തലയും ക്രടാതെ മനസ്സിലാക്കീട്ടു
ള്ളതിന്നു പുറമെ കുറെ കീൎത്തനശ്ലൊകങ്ങളും രാമായണ
ത്തിലും ഭാരതത്തിലും കൂടി ഒക്കപ്പാടെ പത്തുനൂറു ശീലു
കളും പഠിച്ചിട്ടുണ്ട- വിദ്യാഭ്യാസം ഇത്ര മാത്രമെ ഈ മനുഷ്യ
നുള്ളു- നാട്ടുപുറങ്ങളിൽ കിടന്നു സാധുക്കളായ കുടിയാന്മാ
രെ പിഴിഞ്ഞെടുത്ത വെണ്ടത്ത ദുരഭിമാനത്തിന്നും ദുൎവ്യ
വഹാരത്തിനും വെണ്ടി രാപ്പകൽ ഒരുപൊലെ തല്ലുകൂടി
വെണ്ടുന്ന ദിക്കിൽ ഒരു കാശുപൊലും ചിലവ ചെയ്യാതെ
അനാവശ്യമായ കാൎയ്യത്തിന്ന വെണ്ടി പണം വാരി എറി
യുന്ന ചില നാട്ട പ്രമാണികളുടെ കൂട്ടത്തിൽ ഇദ്ദെഹം എ
ല്ലാം കൊണ്ടും ബഹു യൊഗ്യനാണ- താൻ ഏൎപ്പെടുന്ന കാ
ൎയ്യം ജയിക്കെണമെന്നുള്ള ശാഠ്യം വലിയ കലശലായുണ്ട-
നന്മയായാലും വെണ്ടില്ല തിന്മയായാലും വെണ്ടില്ല, ഈ കാ
ലത്തിന്നും അവസ്ഥക്കും ലെശം പറ്റാത്തതായാലും വെ
ണ്ടില്ല, പൂൎവാചാരവും നടവടിയും അണുവൊളം തെറ്റി
നടപ്പാൻ പാടില്ലെന്ന തന്നെയാണ രാമുക്കുട്ടി മെനൊന്റെ
പിടിത്തം- ഗൊപാലമെനൊനെത്തനെയും ഇദ്ദെഹത്തി
ന നല്ല പക്ഷമല്ല. അതിലും വിശെഷിച്ചു മീനാക്ഷിക്കുട്ടി
യുടെ ഇംക്ലീഷപഠിപ്പും പൂൎവ്വാചാര വിരുദ്ധമായ സ്തനാവ
രണവും ഇതൊന്നും ഈ മനുഷ്യന്ന അശെഷം രസമായി
ട്ടില്ല- പലപ്പൊഴും അതിനെക്കുറിച്ചു നാണിയമ്മയൊടു ദു
ഷിച്ചു പറയാറുമുണ്ട- ഭാൎയ്യയിൽ ആസക്തിയും സ്നെഹവം
സാധാരണയിൽ കുറെ അധികമായത് കൊണ്ട മാത്രമാണ

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/266&oldid=194645" എന്ന താളിൽനിന്ന് ശേഖരിച്ചത്