താൾ:CiXIV269.pdf/265

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പതിമൂന്നാം അദ്ധ്യായം 253

വരും അന്യെന്യം ഓരൊ നാട്ട വൎത്തമാനങ്ങളും വ്യവഹാ
ര സംഗതികളും അനെഷിച്ചും പറഞ്ഞും കൊണ്ട കുറെ
നെരം കഴിച്ചതിൽ പിന്നെ ഏകദെശം ഒമ്പത മണിക്ക മു
മ്പായിട്ട സുഖമായൂണ കഴിച്ചു കാറ്റുകൊണ്ടിരിപ്പാൻ വെ
ണ്ടി മുകളിലെക്ക പൊയി കുഞ്ഞിശ്ശങ്കരമെനൊൻ തന്റെ
ചുരുങ്ങിയ സംഭാഷണത്തിൽ കാണിച്ചിട്ടുണ്ടായിരുന്ന അ
ത്യത്ഭുതമായ ബുദ്ധിഗാംഭീൎയ്യവും വാക്സാമൎത്ഥ്യവും അസാ
ധാരണമായ വിനയവും മൎയ്യാദയും കണ്ടിട്ട എല്ലാവൎക്കും
ഇദ്ദെഹത്തിന്റെ മെൽ അസാമാന്യമായ സ്നെഹവും അ
പൂൎവ്വമായ ബഹുമാനവും അത്യാനന്ദവും ഉണ്ടായി. എങ്കി
ലും രാമുക്കട്ടിമെനൊനാണ് തന്നെത്താൻ മറന്ന അളവില്ലാ
തെ സന്തൊഷിച്ചു പൊയത- ഇത കുറെ ആശ്ചൎയ്യപ്പെട
ത്തക്ക കാൎയ്യമാണ. സാമാന്യക്കാരാരെയും ഈ മനുഷ്യന്ന
അശെഷം ബൊദ്ധ്യമാവാറില്ല- താൻ ഒരു വലിയ സമൎത്ഥ
നാണെന്നും തന്നെപ്പൊലെ സകലകലാപിയായി വെറെ
യാതൊരാളും ഇല്ലെന്നും ഇദ്ദെഹത്തിന്ന നല്ല വിശ്വാസ
മുണ്ട- വിശെഷിച്ചു ഇപ്പൊഴത്തെ ചെറുപ്പക്കാരുടെ മട്ടും
നടവടിയും പുതിയ നാഗരീകവും സംസാരവും രാമുക്കുട്ടി
മെനൊന അല്പമെങ്കിലും രസിച്ചുവരുമാറില്ല. പിന്നെപ്പി
ന്നെ ജനിച്ചു വളരുന്ന കുട്ടികൾക്ക ഗുരുത്വവും മൎയ്യാദയും
കൂറഞ്ഞുകുറഞ്ഞാണ കണ്ടുവരുന്നതെന്ന ഇദ്ദെഹം നെരം
പുലൎന്നാൽ പത്തു പ്രാവശ്യമെങ്കിലും പറയാതിരിക്കുമാറി
ല്ല- "ഇങ്ങിനെയുള്ള ചെറുപ്പക്കാരുടെ തൊന്ന്യാസവും അ
ധികപ്രസംഗവും വൎദ്ധിച്ചു വരുന്നതിനു തക്കവണ്ണം രാജ്യ
ത്തിൽ മഴ കുറഞ്ഞും ഇടിയും കാറ്റും കലശലായും കൃഷി
ക്ഷയിച്ചും ദാരിദ്ര്യം വൎദ്ധിച്ചും മഹാരൊഗം ബാധിച്ചും ജന
ങ്ങൾക്ക അല്പായുസ്സായും ദുഷ്ടജന്തുക്കളെ കൊണ്ടുള്ള ഉപദ്ര
വം ഏറിയും നാട് നശിച്ചു തുടങ്ങിയത കാണുന്നില്ലെ?"
എന്നിങ്ങിനെ രാമുക്കുട്ടിമെനൊൻ പല സമയവും കഥ കൂ

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/265&oldid=194643" എന്ന താളിൽനിന്ന് ശേഖരിച്ചത്