താൾ:CiXIV269.pdf/264

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

252 പതിമൂന്നാം അദ്ധ്യായം

ക്കാരനെ ഉണ്ടാക്കാതെയിരിക്കുന്നതാണ വളരെ ഉത്തമം.
ഇവൾ പത്ത ദിവസം എഴുനീറ്റ നടന്നിട്ടുണ്ടെങ്കിൽ പി
ന്നെ പതിനഞ്ച ദിവസതെക്ക തല പൊങ്ങിക്കുന്ന ചട്ട
മെയില്ല- മാസത്തിൽ ഇരിപത്തെട്ട ദിവസം പട്ടിണിയും
രണ്ടു ദിവസം ഏകാദശി നൊമ്പും എന്ന പറഞ്ഞ വരുന്ന
സ്ഥിതിയിലാണ ഇവളുടെ രൊഗവും വിദ്യാഭ്യാസവും-ഇ
ങ്ങിനെയെല്ലാമായിട്ടും ഇവളുടെ സംബന്ധ കാൎയ്യത്തിൽ
രാമുക്കട്ടി മെനൊനുള്ള ബദ്ധപ്പാട പറഞ്ഞാൽ തീരുന്നത
ല്ല. കുഞ്ഞികൃഷ്ണമെനൊൻ വന്നതിൽ പിന്നെ അദ്ദെഹവു
മായാലൊചിച്ചു വെണ്ടത്തക്ക പ്രകാരം ചെയ്യാമെന്ന പ
റഞ്ഞ ഗൊപാലമെനൊൻ ഇദ്ദെഹത്തെ ഒരു വിധെന താ
മസിപ്പിച്ചു വരികയാണ് ചെയ്തിട്ടുള്ളത. ഇദ്ദെഹത്തിന്റെ
നിൎബ്ബന്ധവും തിരക്കും സഹിപ്പാൻ പാടില്ലാഞ്ഞിട്ടാണ ഒ
ന്നാം അദ്ധ്യായത്തിൽ നാം പ്രസ്താവിച്ചിട്ടുള്ള പ്രകാരം ഗൊ
പാലമെനൊൻ ഒരെഴുത്തൊടുകൂടി ഗൊവിന്ദനെ കുഞ്ഞി
കൃഷ്ണമെനൊന്റെ അരികത്തെക്ക അയച്ചിട്ടുണ്ടായിരുന്ന
ത- അദ്ദെഹം ഇപ്പൊൾ വന്നിട്ടുള്ളതും പ്രത്യെകിച്ച ൟ
കാൎയ്യത്തിന്നുവെണ്ടി മാത്രമാണ- താലികെട്ടടിയന്തരം ഈ
കൊല്ലംതന്നെ നിവൃത്തിച്ചുകളയെണമെന്ന ഗൊപാലമെ
നൊന്റെ മനസ്സിലും താല്പൎയ്യമുണ്ട- എന്നാൽ സംബന്ധം
ഇപ്പൊൾ നടത്തിക്കുന്നതിൽ കുറെ രസക്കെടും കാൎയ്യമാ
യുണ്ട.

കുഞ്ഞികൃഷ്ണ മെനൊൻ വന്നിട്ടുണ്ടായിരുന്ന ദിവസം
തന്നെ ഏകദെശം സന്ധ്യയൊടു കൂടി രാമുക്കുട്ടി മെനൊ
നും അദ്ദെഹത്തിന്റെ പിന്നാലെ തന്നെ കരുണാകരൻ
നമ്പ്യാരും എത്തി- നാണിയമ്മയുടെയും പാറുക്കട്ടിയുടെ
യും മുഖത്തിന്ന സ്വാഭാവികമായ പ്രകാശവും വന്നു കൂടി-
കുഞ്ഞികൃഷ്ണമെനൊന്റെ മുഖാന്തരം കുഞ്ഞിശ്ശങ്കരമെ
നൊൻ ഇവൎക്ക പരിചയക്കാരനും ആയി- ഇവർ എല്ലാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/264&oldid=194641" എന്ന താളിൽനിന്ന് ശേഖരിച്ചത്