താൾ:CiXIV269.pdf/263

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പതിമൂന്നാം അദ്ധ്യായം 251

കൂട്ടാതിരിക്കുന്നത- എന്നാൽ രാമുക്കുട്ടി മെനൊന്റെ മന
സ്സിൽ ഇത കൂടാതെ വെറെയും വലിയൊരു താല്പൎയ്യമുണ്ട
ത്രെ-കാൎത്ത്യായിനിയുടെ സംബന്ധവും ക്രടി ഈ സംവത്സ
രം തന്നെ നടത്തണമെന്നുള്ള മൊഹമാണ വളരെ കല
ശലായിട്ടുള്ളത- മീനാക്ഷിക്കുട്ടിയുടെ കാൎയ്യം നിവൎത്തിക്കു
ന്നതിന്ന മുമ്പായിട്ട തന്റെ ഈ അഭിലാഷം സാധിപ്പിക്കു
ന്നത സാധാരണ നാട്ടുനടപ്പിന്ന വിപരീതമായിട്ടുള്ളതാ
ണെന്ന വിചാരിച്ച ആയത വെഗത്തിൽ കഴിപ്പിക്കെണ്ട
തിന്നു വെണ്ടി കുഞ്ഞികൃഷ്ണ മെനൊനെ വരുത്തി ആലൊചി
ക്കെണമെന്ന ഇദ്ദെഹം നാലഞ്ചു പ്രാവശ്യമായി ഗൊപാ
ലമെനൊനൊട ആവശ്യപ്പെട്ടു വരുന്നു- മകളുടെ സംബ
ന്ധ കാൎയ്യത്തിൽ രാമുക്കുട്ടി മെനൊനെക്കാൾ അധികം ഉ
ത്സാഹിക്കെണ്ടത കുഞ്ഞികൃഷ്ണമെനൊനാണ- പ്രായവും വ
ളൎച്ചയും ആലൊചിക്കുന്നതായാൽ മീനാക്ഷിക്കുട്ടിക്ക എ
ല്ലാംകൊണ്ടും ഇപ്പൊൾ സംബന്ധത്തിന്ന നല്ല സമയമാ
ണ. ഇവൾ പുത്തൻ മാളികക്കൽ വളൎത്തിവരപ്പെട്ട ഒരു
പെൺകിടാവല്ലയായിരുന്നുവെങ്കിൽ ഇതിന്ന എത്രയൊ മു
മ്പായിട്ട തന്നെ സംബന്ധവും മറ്റു ചിലതും കഴിഞ്ഞു
പൊയിട്ടുണ്ടായിരിക്കണം- കാലാവസ്ഥയും നാട്ടു നടപ്പും
അങ്ങനെയാണ അധികവും കണ്ടുവരുന്നത- എന്നാൽ കാ
ൎയ്യത്തിന്റെ യഥാൎത്ഥം പറയുന്നതാണെങ്കിൽ കാൎത്ത്യായി
നിക്ക എനിയും ആറെഴ സംവത്സരത്തെക്കു സംബന്ധ
ക്കാരനെ ആലൊചിക്കെണ്ടുന്ന ആവശ്യമെയില്ല.
ആക
പ്പാടെ നൊക്കിയാൽ ഈ പെണ്ണ ഒരു കാരെളയുടെ സ്വഭാ
വമാണ്. നീളുകയും ഇല്ല- തടിക്കുകയും ഇല്ല- നിത്യത ചെ
റുതായി വരികയാണ ചെയ്യുന്നത- അരണയെ തിന്ന പൂച്ച
യെപ്പൊലെ ദിവസം പ്രതി ക്ഷീണിച്ചു ക്ഷീണിച്ചു എകദെ
ശം ഇപ്പൊൾ കഷായം കുറുക്കി അരിക്കാറായ മട്ടിൽ എ
ത്തിയിരിക്കുന്നു. നിവൃത്തിയുള്ള പക്ഷം ഇവൾക്ക സംബന്ധ

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/263&oldid=194638" എന്ന താളിൽനിന്ന് ശേഖരിച്ചത്