താൾ:CiXIV269.pdf/256

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

244 പന്ത്രണ്ടാം അദ്ധ്യായം

കൊച്ചമ്മാളു ഇങ്ങിനെ പറഞ്ഞു തന്റെ അമ്മയെയും
ജ്യെഷ്ഠന്മാരെയും ചുടുചുടെ നൊക്കി നെടുവീൎപ്പിട്ട കണ്ണു
നീർ വാൎത്തു വിലാപിച്ചു തുടങ്ങി- അയ‌്യൊ! സൎവ്വസാക്ഷി
യായ ജഗദീശ്വര! അയ‌്യൊ! പരമകാരുണികനായ വിശ്വം
ഭര! അയ‌്യൊ! സൎവ്വാന്തൎയ്യാമിയായ ലൊകപിതാവെ! ച
ണ്ഡാലിയായ ഈ കൊച്ചമ്മാളുവിനെ എന്തുചെയ്വാനാണ
ഭാവിച്ചിരിക്കുന്നത? ഈ മഹാപാപം ഭുജിച്ചു തീൎക്കാൻ എ
നിക്ക എത്രജന്മം വെണ്ടിവരും? ഏതെല്ലാം നീചയൊനി
കളിലാണ ഞാൻ ജനിക്കെണ്ടത? എന്റെ അച്ഛൻ ജീവ
നൊടെ ഉണ്ടായിരുന്നു എങ്കിൽ ഈ മഹാപാപം ഭുജിപ്പാൻ
എനിക്ക ഒരിക്കലും സംഗതി വരുന്നതല്ലയായിരുന്നു- "ര
ണ്ട സംവത്സരം കൂടി കഴിഞ്ഞാൽ മകളെ! നിന്നെ ഞാൻ
ഒരുമിച്ചു കൊണ്ടുപൊയി വെണ്ടതെല്ലാം പഠിപ്പിക്കുന്നതാ
ണ" എന്ന എന്റെ അച്ഛൻ മരിക്കുന്നതിന്റെ പതിനഞ്ച
ദിവസം മുമ്പെ ഒരിക്കൽ എന്നെ മടിയിൽ എടുത്ത ഇരു
ത്തി ആശ്ലെഷം ചെയ്തുംകൊണ്ട് പറഞ്ഞിട്ടുണ്ടായിരുന്നു.
എന്റെ മഹാ പാപശക്തികൊണ്ടു അതിനൊന്നും എനി
ക്ക സംഗതി വന്നില്ല- വകതിരിവില്ലാത്ത എന്റെ അമ്മ
യുടെ കയ്യിൽ അകപ്പെട്ടു പൊയതു കൊണ്ടല്ലെ ഞാൻ ഇ
ങ്ങിനെ ദുരിതം അനുഭവിക്കെണ്ടിവന്നത- നിഷ്കാരണമാ
യി എത്ര ജനങ്ങളെ ഞാൻ അവമാനിച്ചു. എത്ര ചെറുപ്പ
ക്കാരെ ഞാൻ വഷളാക്കിത്തീൎത്തു- ഞാൻ നിമിത്തം പ
ണ്ടുപണ്ടെയുള്ള എത്ര തറവാടുകൾ നശിച്ചുപൊയി- എത്ര
സ്ത്രീകളെ ഞാൻ നിരാധാരമാരാക്കി-എത്ര ആളുകളെ ഞാ
ൻ കടക്കാരാക്കി- ഈ മഹാ പാപശാന്തിക്ക എന്തൊരു
പ്രായശ്ചിത്തമാണ ഞാൻ ചെയ്യെണ്ടത? എന്റെ അമ്മ
യെപ്പൊലെ ഇത്ര കുടിലയായിട്ട മറ്റു യാതൊരമ്മമാരെ
യും കാണുന്നതല്ല- അല്ലെയൊ അമ്മെ! നിങ്ങൾ അല്ലെ
എന്നെ ഇത്ര വഷളാക്കിതീൎത്തത? കുട്ടിക്കാലം മുതല്ക്കെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/256&oldid=194622" എന്ന താളിൽനിന്ന് ശേഖരിച്ചത്