താൾ:CiXIV269.pdf/255

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പന്ത്രണ്ടാം അദ്ധ്യായം 243

യായിത്തീൎന്നത- എന്റെ സംബന്ധക്കാരൻ എല്ലാവരി
ലും വെച്ച ഏറ്റവും സരസനാണ- പത്തു ദിവസത്തെക്ക
ഇവിടെ കയറി വരരുത എന്ന ഞാൻ കല്പിച്ചാൽ പതി
നൊന്നാം ദിവസമല്ലാതെ ഈ തൊടിയിലെക്ക കടക്കുമാറി
ല്ല- ഇവർ നാലുപെരും കൂടാതെ മറ്റു അനെകം പെർ എ
നിക്കു സഹായികളുണ്ടെങ്കിലും പിനെ പറയത്തക്ക യോ
ഗ്യന്മാർ ഈ നിൽക്കുന്ന കൊമൻനായരും കണ്ടുണ്ണിമെനൊ
നും ആണ. ഇവരുടെ കല്പനക്കൊ ഹിതത്തിനൊ യാ
തൊരു വിരൊധവും ഞാൻ പറയാറില്ല- അത്ര ശങ്കയും ഭ
യവും ഉണ്ടാകത്തക്ക പലവിദ്യകളും ഇവർ എന്റെ നെരെ
പ്രയൊഗിച്ച ഫലിപ്പിച്ചു വെച്ചിട്ടുണ്ട്- ഇവരുടെ നിൎബ്ബന്ധ
വും ഭീഷണിയുംസഹിപ്പാൻ നിവൃത്തിയില്ലാഞ്ഞിട്ടാണ് ഞാ
ൻ ഈ കഴിഞ്ഞ ഏകാദശിനാൾ രാത്രി അത്യന്തം വിശ്വ
സ്തനും ഉപകാരിയും ഞാൻ നിമിത്തം കടക്കൊള്ളിയും ആ
യ ഈ അയ്യാപ്പട്ടരെ ഇവിടെ ക്ഷണിച്ചു വരുത്തി ചതിയാ
യി അടുക്കളയിൽ ഇട്ട ഈ രണ്ട രാക്ഷസന്മാരെ കൊണ്ടു
പ്രഹരം കഴിപ്പിച്ചത- സാധുവായ എമ്പ്രാന്തിരി ഈ കാ
ൎയ്യം യാതൊന്നും അറിയില്ല- ഞാൻ അടുക്കെ നിന്നു ഈ ക
ണ്ടുണ്ണിമെനൊനെക്കൊണ്ടും കൊമൻനായരെക്കൊണ്ടും ത
ല്ലിക്കയാണ് ചെയ്യത. ഇവർ പറയുന്നതായാൽ കുലക്കുറ്റം
ചെയ്വാൻ പൊലും എനിക്ക ധൈൎയ്യക്ഷയം ഇല്ല- എന്റെ
പൂൎവ്വസ്ഥിതിയെല്ലാം ഇങ്ങിനെയാണ-. ഇവരിൽ ആൎക്കെ
ങ്കിലും ഒരാൾക്ക തന്റെ മകളെന്നൊ സൊദരിയെന്നൊ
സംബന്ധിക്കാരിയെന്നൊ സമസൃഷ്ടിയെന്നൊ തെല്ലൊ
രു വിചാരവും സ്നെഹവും ഉണ്ടായിരുന്നു എങ്കിൽ ഇപ്രകാ
രം ഞാൻ സകല ജനങ്ങളുടെയും പരിഹാസത്തിനും അ
പവാദത്തിനും പാത്രമായി നരകാഗ്നിക്ക് വിറകായി കെ
വലം നിൎല്ലജ്ജയായ ഒരു പടുവെശ്യയായി വരുന്നതല്ലയാ
യിരുന്നു".

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/255&oldid=194619" എന്ന താളിൽനിന്ന് ശേഖരിച്ചത്