താൾ:CiXIV269.pdf/251

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പന്ത്രണ്ടാം അദ്ധ്യായം 239

ന്മാരെക്കൊണ്ട തല്ലി അപമാനിപ്പിച്ചു പറഞ്ഞയച്ചതിൽ പി
ന്നെ അത വളര കഷ്ടമായി പൊയിരിക്കുന്നു എന്നുള്ള
വിചാരം ഇവളുടെ മനസ്സിൽ തൊന്നി- തന്റെ ദുരാചാര
ത്തെയും ദുഷ്കൎമശക്തിയെയും പറ്റി വളരെ വ്യസനമുണ്ടാ
യി- അതു മുതൽ അന്തസ്താപവും വ്യഥയും ഇവളുടെ മന
സ്സിൽ അങ്കരിച്ചു. എങ്കിലും അയ്യാപ്പട്ടര തന്റെയും സം
ബന്ധക്കാരൻ ശങ്കരനെമ്പ്രാന്തിരിയുടെയും മെൽ അടി
കലശലും ഉപദ്രവവും ചുമത്തി പൊലീസ്സന്യായം കൊടു
ത്തിരിക്കുന്നു എന്നും ഒന്നും അറിയാത്ത എമ്പ്രാന്തിരിയെ
ക്രടി പ്രതിചെൎത്തിട്ടുള്ളത് പടുവികൃതിയും മൂൎഖനും ആയ
കണ്ടുണ്ണിമെനൊന്റെ ദുസ്സാമൎത്ഥ്യ ശക്തിയാലാണെന്നും
അന്വെഷണത്തിന്ന പൊലീസ്സകാൎക്ക കല്പനകൊടുത്തിരി
ക്കുന്നു എന്നും അവർ രണ്ട മൂന്ന ദിവസത്തിനുള്ളിൽ അ
ന്വെഷണത്തിന്ന വരുമെന്നും കെട്ടപ്പൊളാണ ഇവളുടെ
എല്ലാഭാവത്തിനും ഒരു പകൎച്ച വന്നത. അതികഠിനമായ
തന്റെ ദുൎന്നടപ്പും മനഃകാൎക്കശ്യവും ധിക്കാരവും സാഹസ
പ്രവൃത്തിയും, അനുഭവിച്ചു വരുന്നെയും അനുഭവിപ്പാൻ
പൊകുന്നെയും അപമാനവും അപരാധവും, ഇതെല്ലാം ആ
കപ്പാടെ വിചാരിച്ചു വിചാരിച്ചു വിഷാദിച്ചു സ്നാനാശന
ങ്ങളിൽ പൊലും അത്യന്തം വിരക്തയായി കലുഷിതയാ
യി പങ്ങശ്ശമെനൊൻ അന്വെഷണത്തിന്ന വന്നതിന്റെ
തലെദിവസം രാത്രി വ്യസനാക്രാന്തയായി തളൎന്നുംകൊണ്ട
കിടന്നുറങ്ങുമ്പൊൾ പന്ത്രണ്ട് സംവത്സരം മുമ്പെ മരിച്ചു
പൊയിട്ടുണ്ടായിരുന്ന തന്റെ അച്ഛനെ ഇവൾ സ്വപ്നം
കണ്ടു. അദ്ദെഹം സപ്നത്തിൽ തന്റെ അരികത്ത വന്ന
അനെകം സാരമാൎഗ്ഗങ്ങളെ തനിക്ക ഉപദെശിച്ചു പൊ
യിട്ടുള്ള പ്രകാരം ജാഗ്രത്തിൽ അവൾക്ക ഓൎമ്മവരിക
യും വിശ്വാസം സിദ്ധിക്കുകയും ചെയ്തതകൊണ്ട നാം പ്ര
സ്താവിച്ചുവെച്ച സംഗതികൾ സംഭവിച്ച ദിവസം രാവിലെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/251&oldid=194610" എന്ന താളിൽനിന്ന് ശേഖരിച്ചത്