താൾ:CiXIV269.pdf/250

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

238 പന്ത്രണ്ടാം അദ്ധ്യായം

ത്ത നിലത്തിട്ട തൊക്കൊട്ട തിരിഞ്ഞ അതിൽ ഇരുന്നു- എ
ല്ലാവരും ഇരുന്നു എന്ന കണ്ടാറെ കൈകൊണ്ട മൂടു പടം
മെല്ലെ നീക്കിക്കളഞ്ഞു- ഇപ്പൊഴാണ കാൎയ്യം വെളിവായ
ത- "അയ്യൊ എൻറ പൊന്നുമകളൊ ഇത" എന്നു പറ
ഞ്ഞ നിലവിളിച്ച ഉണിച്ചിരാമ്മ നെഞ്ഞടിച്ച നിലത്ത
വീണു. പിന്നെ ഉണ്ടായതൊന്നും പറയാത്തതാണ നല്ല
ത- എല്ലാരുടെയും കൊതികെട്ടു. കൊത്തിമുറിച്ചാൽ പോ
ലും ഒരുതുള്ളി രക്തം ഈ കൂടിയവരിൽ ആരെങ്കിലും ഒരാ
ളുടെ മുഖത്ത കാണില്ല- എല്ലാവരും അത്യന്തം വിഷണ്ഡ
ന്മാരായി തങ്ങളെ മറന്നു കണ്ണീർവാൎത്തു നെടുവിൎപ്പിട്ട എ
ന്തുവെണ്ടു എന്നറിയാതെ കുമ്പിട്ടിരുന്നു- പങ്ങശ്ശമെനൊ
ന്റെ മനൊവ്യഥ പറഞ്ഞാൽ ഒടുങ്ങില്ല എന്തെല്ലാം മ
നൊരാജ്യത്തൊടുകൂടിയാണ് ഈ മനുഷ്യൻ ഉൗണുംകഴിച്ച
ഓടിക്കൊണ്ട വന്നിട്ടുണ്ടായിരുന്നത! തനിക്ക ഇപ്പൊൾ ശു
ക്രദശ പൊയിട്ട മൂത്ത ശനിപ്പിഴയാണ- ഇങ്ങിനത്തെ നി
ൎഭാഗ്യകുക്ഷി ഭൂമിയിൽ ഇല്ലെന്നതന്നെ പറയാം. ഈ സാ
ധുവിന്റെ ഇപ്പൊഴത്തെ നിലകണ്ടാൽ ആരും വ്യസനി
ക്കാതിരിക്കയില്ല. ഇവർ എല്ലാവരും ഇത്തിരിനെരം ഈ
സ്ഥിതിയിൽ തന്നെ നില്ക്കട്ടെ- അതിനിടയിൽ വായനക്കാ
ർ അറിവാനിഛിക്കുന്ന മറെറാരു സംഗതിയെ ചുരുക്കത്തി
ൽ പ്രസ്താവിച്ചുകളയാം. കൊച്ചമ്മാളുവിനെ ഈ നിലയി
ൽ കാണ്മാൻ ഇടവരുമെന്ന ആ രാജ്യക്കാർ മാത്രമല്ല വാ
യനക്കാരും വിചാരിച്ചിട്ടുണ്ടായിരിക്കയില്ല. ഇവൾക്ക് ഇ
ങ്ങിനെയുള്ള വെഷം ധരിപ്പാൻ ഇത്ര ക്ഷണത്തിൽ എങ്ങി
നെ മനസ്സുവന്നു എന്ന ഇവിടെ പറയാതെയിരിപ്പാൻ ത
രമില്ലാതെ വന്നിരിക്കുന്നു.

അയ്യാപ്പട്ടരെ ചതിയായി ക്ഷണിച്ചു വരുത്തി പൂൎവ്വസ്മ
രണയെന്നത തിരെ വെടിഞ്ഞു ലെശ മാത്രം കരുണകൂടാതെ
അകാരണമായി അരക്കാശിന്ന വിലയില്ലാത്ത രണ്ട നീച

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/250&oldid=194607" എന്ന താളിൽനിന്ന് ശേഖരിച്ചത്