താൾ:CiXIV269.pdf/247

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പന്ത്രണ്ടാം അദ്ധ്യായം 235

ഇങ്ങിനെ ചിന്തിച്ചു പരിഭ്രമിക്കുന്ന മദ്ധ്യെ അദ്ദെഹം ഒരു
നല്ല സമാധാനം കണ്ടു പിടിച്ചു. ചൊദിച്ചെങ്കിൽ പറയാ
മെന്ന നിശ്ചയിച്ചു ധൈൎയ്യത്തൊടെയിരുന്നു- കൂട്ടിൽ പിടി
ച്ചിട്ട മെരുവിനെപൊലെ പങ്ങശ്ശമെനൊന്റെ മനസ്സ നാ
ലുപാടും പാഞ്ഞുതുടങ്ങി- കൊച്ചമ്മാളുവിനെ കാണാഞ്ഞ
തിനാലുള്ള സുഖക്കെട കൂടക്കൂടെ വൎദ്ധിച്ചു. എമ്പ്രാന്തിരിയു
ടെ നെരെയുള്ള ഈറ അതിലും കലശലായി- മനൊരാജ്യം
ഇത രണ്ടിന്റെയും മീതെ വന്നുനിന്നു- ആകപ്പാടെ ഇദ്ദെ
ഹത്തിന്റെ മനസ്സ ഉമിത്തീ പുകയുന്നതു പൊലെ പുക
ഞ്ഞുതുടങ്ങി- ഏതെങ്കിലും കസെലമെൽ കുത്തിരുത്തം കൊ
ള്ളാതായി. ഇദ്ദെഹം മനസ്സകൊണ്ട വിചാരിക്കയായി "ഈ
പൊക്കിരികൾ എന്തിനാണ് ൟ രാത്രിസമയം ഇവിടെ വ
ന്നു കൂടിയത? എനിക്ക സ്വൈരക്കെട ഉണ്ടാക്കാൻ തന്നെ-
ഇവറ്റ എപ്പൊഴാണീശ്വരാ ഇറങ്ങി പൊകുന്നത? ബുദ്ധി
മുട്ടായല്ലൊ? ഇവറ്റയുടെ മട്ടുകണ്ടിട്ട ഇയ്യിടെയൊന്നും
പൊവാനുള്ള ഭാവമില്ലെന്നാണ തൊന്നുന്നത. എനി എ
പ്പൊഴാണിന്ന ഉറങ്ങാനവസരം? ഈ എമ്പ്രാന്തിരി ശുദ്ധ
മെ ഒരു കള്ളനാണ്- ഇയ്യാൾ ഞാൻ എത്തുന്നതിന്ന മുമ്പാ
യി ഇവിടെ വന്നു കൂടിയത കണ്ടില്ലെ!. ഈ കള്ളനാണ ഇ
വരെയെല്ലാം ഇവിടെ കൂട്ടിക്കൊണ്ട വന്നത. ഇരിക്കട്ടെ-
ഇവനെ ഞാൻ ഇന്നു ഗൊപി തൊടീക്കാതിരിക്കില്ല- എ
ന്തു വന്നാലും വെണ്ടില്ല- ആ കണ്ടുണ്ണിമെനൊനെയും ഇ
വിടെ കാണുന്നില്ലെല്ലൊ- ആ വിദ്വാൻ ഉണ്ടെങ്കിലും എ
ല്ലാറ്റിന്നും വളരെ എളുപ്പമുണ്ടായിരുന്നു. നെൎത്തെ പൊ
യിട്ട എനിയും മടങ്ങിവന്നിട്ടില്ലെന്നാണ തൊന്നുന്നത്. എ
ന്തൊ വാങ്ങികൊണ്ടു വരാൻ പൊയത തന്നെയാണ. ഈ
ദിക്കിൽ നല്ല നാടനും കൂടി കിട്ടാൻ ബഹു പ്രയാസമാണ-
ഇങ്ങിനത്തെ ഒരു ഇരപ്പരാജ്യം ഞാൻ കണ്ടിട്ടില്ല- മെൽ പ
കൎന്നാൽ കൂടി നാറാത്ത പച്ചവള്ളം പൊലത്തെ ഈ എ

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/247&oldid=194600" എന്ന താളിൽനിന്ന് ശേഖരിച്ചത്