താൾ:CiXIV269.pdf/246

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

234 പന്ത്രണ്ടാം അദ്ധ്യായം

കൊലായിൽ കിടന്ന കഴിഞ്ഞിട്ടാവാം ഇങ്ങട്ട വരുന്നത അ
ല്ലാഞ്ഞാൽ അയാൾ വല്ലതും ശങ്കിക്കും- കൊലായിൽ ത
ന്നെ പൊയിരിക്കിൻ" എന്ന പറഞ്ഞ എമ്പ്രാന്തിരിയെ ഉ
മ്മറത്തെക്ക് ഉന്തിയയച്ചു. തന്നെ കൊലായിൽ കണ്ടാൽ
ഹെഡ് കൻസ്ടെബൾ എന്തു ശങ്കിക്കുമൊ എന്ന വിചാരി
ച്ച കുറെ മടിച്ചു– എങ്കിലും വരുന്നതെല്ലാം വരട്ടെ എന്ന ഒ
ടുവിൽ തീൎച്ചപ്പെടുത്തി പതുക്കെ പുറത്ത കടന്ന അവിടെ
യുള്ള പടിയിന്മെൽ കയറി ഇരുന്നു- കൊലായിൽ ആകപ്പാ
ടെ ഏഴെട്ട പെർ ഇരിക്കുന്നുണ്ടായിരുന്നു. അപ്പൂ എന്നും
കുഞ്ഞിരാമൻ എന്നും ഉണിച്ചിരാമ്മ പറഞ്ഞിട്ടുള്ളത തന്റെ
രണ്ട പുത്രന്മാരെ കൊണ്ടാണെന്ന വായനക്കാർ അറിഞ്ഞി
രിക്കെണ്ടതാണ്. ഇവർ കൊച്ചമ്മാളുവിന്റെ കല്പനപ്രകാ
രം കൊലായിൽ ഇരിക്കയാണ് ചെയ്യുന്നത. എല്ലാവരും
അന്യൊന്യം ഓരൊന്നു പറഞ്ഞു രസിച്ചും കൊണ്ടിരിക്കു
ന്ന മദ്ധ്യെ നമ്മുടെ അഴക രാവണനും എത്തി. ഒന്നിച്ച
വരുവാൻ തരമില്ലെന്ന പല ഒഴികഴിവും പറഞ്ഞിട്ടുള്ള എ
മ്പ്രാന്തിരി താൻ എത്തുന്നതിനു മുമ്പായിവന്നു പടിയി
ന്മെൽ ഇരിക്കുന്നത് കണ്ടപ്പൊൾ പങ്ങശ്ശമെനൊന സാമാ
ന്യത്തിലധികം വെറുപ്പുണ്ടായി- എങ്കിലും കൊലായിൽ അ
ധികം ആളുകൾ ഇരിക്കുന്നതും നിൽക്കുന്നതും കണ്ടിട്ട അ
ദ്ദെഹം യാതൊരു നീരസഭാവവും പുറത്ത കാണിക്കാതെ
ചിരിച്ചുംകൊണ്ട അവിടെ ഉണ്ടായിരുന്ന കസെലയിന്മെ
ൽ ചെന്നു കുത്തിരുന്നു. അപ്പൊഴെക്ക വെറ്റിലത്തട്ടും എ
ടുത്തുകൊണ്ട് ഉണിച്ചിരാമ്മയും വന്നു - എരെമ്മൻ നായരും
ചെന്ന തന്റെ യജമാനന്റെ അരികത്ത നിന്നു. ശങ്കര
നെമ്പ്രാന്തിരിയുടെ മനസ്സിൽ കലശലായ രണ്ടു വിചാരം
കടന്നുകൂടി- "ഒന്നിച്ചു പൊരാത്തതിനെപ്പറ്റി ഹെഡ്കൻ
സ്ടെബൾ ചൊദിക്കുന്നതായാൽ എന്താണീശ്വരാ ഒരു സ
മാധാനം പറയെണ്ടത? ഫെഡകൻസ്ടെബൾ മുഷിഞ്ഞൊ"

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/246&oldid=194597" എന്ന താളിൽനിന്ന് ശേഖരിച്ചത്