താൾ:CiXIV269.pdf/245

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പന്ത്രണ്ടാം അദ്ധ്യായം 233

പങ്ങശ്ശമെനൊൻ അദ്ദെഹത്തിന്റെ സ്വന്തം വീട്ടി
ലെക്കല്ല കടവത്തെക്കാണ പൊകുന്നത് എന്ന എമ്പ്രാന്തി
രിക്ക പിന്നെയാണ് മനസ്സിലായത. "അയ‌്യൊ! എന്നെ പറ്റി
ച്ചൊ? താൻ ആളൊരു ചില്ലറക്കാരനല്ല" എന്ന പറഞ്ഞും
കൊണ്ട ക്ഷണത്തിൽ വിളക്കൂതി മഠത്തിന്റെ വാതിലും
അടച്ചുപൂട്ടി പങ്ങശ്ശമെനൊൻ എത്തുന്നതിനു മുമ്പായി
അവിടെ ചെന്ന പറ്റിക്കുളയെണമെന്ന നിശ്ചയിച്ചു നെ
ർവഴിയിൽകൂടി പൊകുന്നത തരകെടാണെന്ന കണ്ടിട്ട
തെക്ക ഭാഗമുള്ള വെയിലിയും തകൎത്ത ദുൎഘടമായ ഒരു കു
ണ്ടുവഴിയിൽ മറിഞ്ഞവീണ അതിലെതന്നെ യാതൊരു വെ
ളിച്ചവും കൂടാതെ തിരക്കിട്ട് ഓടി പങ്ങശ്ശമെനൊനെ വഴി
യിൽ കണ്ടുമുട്ടുമെന്ന ശങ്കിച്ചു കൊണി കയറി ചെല്ലാതെ
പടിഞ്ഞാറെ വശം നെൎത്തെ തന്നെ താൻ കണ്ടുപിടിച്ചിട്ടു
ള്ള എളുപ്പ വഴിയിൽകൂടി കയറി മറിഞ്ഞ പതുക്കെ വന്ന
വടക്കെ മുറ്റത്തിറങ്ങി ഉണിച്ചിരാമ്മയെ മെല്ലെ വിളിച്ചു
വാതിൽ തുറുപ്പിച്ചു ഒരു വിധെന അകത്ത കടന്ന വീണു.
അറയുടെ വാതിൽ തഴുതിട്ടതിനൊടുകൂടി വിളക്കിന്റെ പ്ര
കാശം വാതിലിന്റെ വിള്ളലിൽകൂടി പുറത്തെക്ക അല്പാല്പ
മായി വരുന്നതും കണ്ടപ്പൊൾ ഇദ്ദെഹത്തിന്റെ മനസ്സിൽ
ശങ്കയും പരിഭ്രമവും കൂടി ഒന്നായി ക്രത്താടിത്തുടങ്ങ|- ഉ
ള്ളിൽ വല്ലവരും ഉണ്ടൊ എന്നറിവാൻ വെണ്ടി കുറെനെരം
വാതുക്കൽ ചെവി പാൎത്തു നിന്നു- യാതൊരു ശബ്ദവും കെ
ൾക്കാഞ്ഞാറെ അതിൽ വിശെഷിച്ച ആരും ഉണ്ടായിരിക്കില്ല
എന്ന തീൎച്ചപ്പെടുത്തി- അപ്പൊൾ ഉണിച്ചിരാമ്മയും അടു
ത്തു വന്നു- "പങ്ങശ്ശൊനെ തൊല്പിക്കാൻ വെണ്ടി കൊച്ച
മ്മാളു വയറ്റിൽ വെദനയാണെന്ന നടിച്ചുംകൊണ്ട കിട
ക്കയാണ് ചെയ്യുന്നത- അങ്ങനെ കൊലായിൽ ഇരിക്കാനാ
ണ എന്നൊട പറഞ്ഞത- അപ്പുവും കുഞ്ഞിരാമനും കൊ
ലായിൽ ഉണ്ട- വെറെയും ഉണ്ട നാലഞ്ചാൾ‌. പങ്ങശ്ശൊൻ

30

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/245&oldid=194595" എന്ന താളിൽനിന്ന് ശേഖരിച്ചത്