താൾ:CiXIV269.pdf/244

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

232 പന്ത്രണ്ടാം അദ്ധ്യായം

ൺസ്റ്റേബൾ തന്റെ സ്വന്തം ഭവനത്തിലേക്കാണ പോ
കുന്നത" എന്നായിരുന്നു ഈ മനുഷ്യൻ ധരിച്ചിട്ടുണ്ടാ
യിരുന്നത്" അതകൊണ്ട ഒന്നിച്ചുപോകാതെ കഴിപ്പാൻ
വേണ്ടി ഇദ്ദേഹം പല ഒഴികഴിവുകളും പറഞ്ഞ പങ്ങശ്ശ
മേനോനെ കബളിക്കാൻ നോക്കി- കാൎയ്യത്തിന്റെ പര
മാൎത്ഥം മനസ്സിലായിരുന്നുവെങ്കിൽ പാനീസ്സ എടുത്ത മു
മ്പിൽ നടക്കുന്ന ഉദ്യോഗം എരേമ്മൻനായൎക്ക ഇയ്യാൾ
ഒരിക്കലും കൊടുക്കുന്നതല്ലയായിരുന്നു. ഏതായാലും ഇത
കേട്ടപ്പോൾ പങ്ങശ്ശമേനോന്റെ മനസ്സിൽ ഒരു തണ
പ്പവ്യാപിച്ചു– എല്ലാം തന്റെ ശുക്രദശയുടെ ഫലമാണെ
ന്നതന്നെ മനസ്സിൽ നല്ലവണ്ണം ഉറപ്പിച്ചു- ഈ ദുൎഗ്ഘ
ടക്കാരൻ പൊരാത്തതതന്നെ വലിയ ഉപകാരം- പോ
ന്നാൽ ഏതവിധത്തിലും നട്ടംതിരിച്ചിലാണ–. എനി ഇന്ന
ദേവേന്ദ്രനെകൂടി ഭയപ്പേടണ്ട- ഭാഗ്യവാന്മാർ മണ്ണവാ
രിപിടിച്ചാലും അത പൊന്നായിരിക്കും" എന്നിങ്ങനെ
വിചാരിച്ച പങ്ങശ്ശൂമേനോൻ തന്റെ ഭഗ്യാതിരേകത്തെ
പ്പറ്റി പ്രശംസിച്ചുംകൊണ്ട ഉള്ള സമയം എനിയെങ്കിലും
വെറുതെ കളയരുതെന്നു നിശ്ചയിച്ചു ബദ്ധപ്പെട്ടനടന്നു.
കൊച്ചമ്മാളുവിനെപിരിഞ്ഞിരിക്കുമ്പോൾ പങ്ങശ്ശമേനോ
ന ഓരൊ മിനിട്ട ഓരൊ മണിക്കൂറായിട്ടും ഒന്നിച്ചിരിക്കു
മ്പോൾ ഓരൊ മണിക്കൂറ ഓരൊ മിനിട്ടായിട്ടും തോന്നു
ന്നതാകോണ്ടാണ ഇത്ര അധികം തിരക്കിട്ടോടുന്നത- സ
മയത്തിന്റെ കാൎയ്യത്തിൽ ഈ മനുഷ്യന സ്വൈരക്കേ
ടതന്നെ– വേഗം നടക്കാഞ്ഞിട്ടു എരേമ്മൻനായരെ ഒരു പ
ടി ശകാരിച്ചു. അയാൾക്കും പാങ്ങല്ലാത്ത ശുണ്ഠിപിടിച്ചു–
"ഓടാനല്ലാതെ പറക്കാൻ എന്നാലാവതല്ലാ. ഈ കമ്പക്കാ
രനെകൊണ്ട ബുദ്ധിമുട്ടിയെല്ലൊ,, എന്നിങ്ങിനെ മനസ്സ
കൊണ്ടു ഓരൊന്ന പിറുപിറുത്തുതുടങ്ങി. ൟ കഥ ഇങ്ങി
നെ നിൽക്കട്ടെ. നൊം ശങ്കരനെമ്പ്രാതിരിയുടെ പുറപ്പാട
എന്തെല്ലാമാണെന്നുനോക്ക.

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/244&oldid=194593" എന്ന താളിൽനിന്ന് ശേഖരിച്ചത്