താൾ:CiXIV269.pdf/243

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പന്ത്രണ്ടാം അദ്ധ്യായം 231

വാതിൽ അടച്ചു തഴുതും ഇട്ട അറയിൽ ഇരുന്ന എന്തൊ
ചിലതെല്ലാം ഗൂഢമായി പ്രവൃത്തിച്ചു കൊണ്ടിരുന്നു.

പങ്ങശ്ശമേനോൻ, ശങ്കരനെമ്പ്രാന്തിരി താമസിക്കുന്ന
മഠത്തിൽ നിന്ന പരമാനന്ദകരമായി ഊണകഴിച്ചു തടി
യും ഉറപ്പിച്ച സന്തോഷിച്ചു " ഉറക്കിന്ന അങ്ങട്ടതന്നെ
പോയ്കളയുന്നതാണ സുഖം" എന്ന പറഞ്ഞു എരേമ്മൻ
നായരോടും സഹായത്തിന്നവേണ്ടി ഒരുമിച്ചു പോന്നിട്ടു
ള്ള ഭൃത്യനോടും അനവധി മനോരാജ്യത്തോടും വലിയ തി
രക്കോട്ടും ഒരുമിച്ചു ഏകദേശം എട്ടുമണിക്കശേഷം എരേമ്മ
ൻനായരെകൊണ്ട ഒരു ലാന്തറും മുമ്പിൽ പിടിപ്പിച്ചു തോര
ണയുദ്ധത്തിലെ രാവണനെപ്പോലെ കൊച്ചമ്മാളുവിന്റെ
അരുകിലേക്ക യാത്രയായി- ശങ്കരനെമ്പ്രാന്തിരിയെ ഇന്ന
ഗോപിതൊടീക്കണമെന്നുള്ള ദുൎമ്മോഹംനിമിത്തം അദ്ദേ
ഹം ഒരുമിച്ചുപോരികയൊ അദ്ദേഹത്തിനെ ഇനി ഇന്ന
കണ്ണുകൊണ്ട കാണുകയൊ ചെയ്യരുതെന്നായിരുന്നു ഈ
പച്ചപ്രഭുവിന്റെ മുഖ്യതാല്പൎയ്യം.- എങ്കിലും ക്ഷണിക്കാതെ
ഇരിക്കുന്നത് കേവലം മൂകത്വവും വഷളത്വവു മാണെന്ന
ഭയപ്പെട്ട മനമില്ലാത്ത മനസ്സോടെ ഒന്നു ക്ഷണിച്ചു- "എ
മ്പ്രാന്തിരി ഒരുമിച്ചുവന്നാലും തരക്കേട യാതൊന്നും വരി
ല്ല" എന്ന കൊച്ചമ്മാളു വാഗ്ദത്തം ചെയ്തിട്ടില്ലെങ്കിൽ അ
ദ്ദേഹത്തെ ഈ മനുഷ്യൻ ഈ ജന്മം ക്ഷണിക്കുന്നതല്ലാ
യിരുന്നു. എന്നാൽ ൟ സാധുബ്രാഹ്മണൻ അന്യന്മാരു
ടെ കളവും തഞ്ചവും കണ്ടുമനസ്സിലാക്കു
വാൻ ലേശംസാ
മൎത്ഥ്യമില്ലാത്ത ഒരു ശുദ്ധാത്മാവായ്കകൊണ്ട പങ്ങശ്ശമേ
നോന്റെ അന്തൎഗ്ഗതം യാതൊന്നും ഇയ്യാൾക്ക മനസ്സിലാ
യിരുന്നില്ല- ഉദ്യോഗസ്ഥന്മാർ വളരെ അറിവും പഠിപ്പും
ഉള്ളവരാകക്കൊണ്ട അവൎക്ക അന്യസ്ത്രീകളിൽ ആസക്തി
യും ഭ്രമവും ഉണ്ടായിരിക്കില്ലെന്നായിരുന്നു ഈ പരമവി
ഡ്ഡിയുടെ വിശ്വാസം- "ഉറക്കിന്ന അങ്ങട്ടതന്നെ പോ
യ്ക്കളയുന്നതാണ സുഖം " എന്ന കേട്ടപ്പോൾ " ഹേഡക

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/243&oldid=194590" എന്ന താളിൽനിന്ന് ശേഖരിച്ചത്