താൾ:CiXIV269.pdf/242

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

230 പന്ത്രണ്ടാം അദ്ധ്യായം

ദേവതയായ ഇവൾ വേഗത്തിൽ ഭക്ഷണം കഴിച്ചു സ
ന്നദ്ധയായി തന്റെ അറയിൽ കടന്ന ഒരുവിളക്കും കൊ
ളുത്തിവെച്ച് ഉണിച്ചിരാമ്മയെ അരികത്ത വിളിച്ചു സ്വ
കാൎയ്യം പറഞ്ഞു- അമ്മെ ! ഹേഡകൻസ്റ്റേബൾ ക്ഷണ
ൽ ഊണ കഴിച്ചു മടങ്ങിവരും– അദ്ദേഹം വരുന്നതി
ന്ന മുമ്പായിട്ട ചിലതെല്ലാം ശരിയാക്കി വെക്കേണ്ടതു
ണ്ട–വന്നാൽ പിന്നെ അതിനൊന്നും അശേഷം തരവും
സമയവും ഉണ്ടാകയില്ല- ഞാൻ അതെല്ലാം ഇപ്പോൾ
തന്നെ ചട്ടമാക്കിക്കളയാം. അദ്ദേഹത്തിന്റെ മുഖാന്തരം
അനാവശ്യമായ ഒരു സംഗതികൂടി പറഞ്ഞു തീൎച്ചപ്പെടു
ത്തേണ്ടതുണ്ടാകക്കൊണ്ടു നമ്മളുടെ ചില പരിചയക്കാരെ
ക്കൂടി ഇങ്ങട്ട പിളിച്ച കൊണ്ടുവരുവാൻവേണ്ടി ഞാൻ
കുണ്ടുണ്ണിമേനോനെ പറഞ്ഞയച്ചിട്ടുണ്ട്- കോമൻ നായ
രുട ഒരുമിച്ച അയ്യപ്പട്ടരും വരും– അവരെയെല്ലാം യ
ഥാക്രമം ആദരിച്ച ഉപചാരം ചെയ്യാൻ എനിക്ക് അവ
സരമില്ലാത്തതകൊണ്ട ജ്യേഷ്ഠന്മാർ ൨ന്നാൽ ഊണും ക
ഴിച്ച ഇറങ്ങിപ്പോയി കളയരുതെന്ന് ഞാൻ പ്രത്യേകം
പറഞ്ഞിരിക്കുന്നു എന്ന പറയണം- നിങ്ങളും ഉമ്മറ
തേക്കുതന്നെ പോയ്ക്കൊളിൻ- ഏമ്പ്രാന്തിരി വന്നാൽ എ
ല്ലാ കാൎയ്യത്തിനും തകരാറുണ്ടാവാൻ ഇടയുള്ളതുകൊണ്ട ഞാ
ൻ ഇതിന്റെ വാതിൽ തഴുതിടാനാണ ഭാപിക്കുന്നത്- അ
ദ്ദേഹവും കോലാമൽതന്നെഇരിക്കട്ടെ- ഞാൻ പുറത്തേക്ക
൨രുന്നവരെ. ആരൊടും പോയിക്കളയരുത എന്ന പ്രത്യേ
കം പറയണം. ഞാൻ ഇതിൽ ഉണ്ടെന്ന എമ്പ്രാന്തിരിയോ
ട് പറയെണ്ട– അദ്ദേഹം അത അറിഞ്ഞാൽ വാതുക്കൽ വ
വന്നു വിളികൂട്ടി ബുദ്ധിമുട്ടാക്കും– വേറെ വല്ല ഉപായവും
പറഞ്ഞോളിൻ–" ഉണിച്ചിരാമ്മ തന്റെ മകളുടെ കൌശ
ലവും യുക്തിയും വിചാരിച്ച സന്തോഷിച്ചു "അങ്ങിനെ
തന്നെ"യെന്നപറഞ്ഞ പുറത്തേക്കപോന്നു. കൊച്ചമ്മാളു

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/242&oldid=194588" എന്ന താളിൽനിന്ന് ശേഖരിച്ചത്