താൾ:CiXIV269.pdf/241

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പന്ത്രണ്ടാം അദ്ധ്യായം

ഒരത്യത്ഭുതം.

കുഞ്ഞികൃഷ്ണമേനോൻ മുതലായവർ കുളികഴിഞ്ഞു മട
ങ്ങി വരേണമെങ്കിൽ നന്നച്ചുരുങ്ങിയപക്ഷം ഒരു മണി
ക്കൂറനേരമെങ്കിലും കൂടാതെ കഴികയില്ലെന്നാണ തോന്നു
ന്നത- മടങ്ങി വന്നാൽ തന്നയും കുറെ താമസം പിന്നെ
യും ഉണ്ടാവാൻ ഇടയുണ്ട. ഉൗണ കഴിഞ്ഞല്ലാതെ പ്ര
സ്താവയോഗ്യമായ യാതൊരു കാൎയ്യഭാഗത്തിലും അദ്ദേഹം
പ്രവേശിക്കുന്നതല്ലെന്ന ഇതിന്ന മുമ്പത്തെ അദ്ധ്യായ
ത്തിൽനിന്ന നമുക്ക മനസ്സിലായിട്ടുള്ളതാണെല്ലൊ- അ
തകൊണ്ട ഒമ്പതാം അദ്ധ്യായത്തിൽ നാം പറഞ്ഞുവെച്ചി
ട്ടുള്ള സംഗതികളെ ഈ അവസരത്തിൽ മുഴുവനാക്കി കള
യുന്നതാണ കുറെ യുക്തമായിട്ടുള്ളത എന്ന വിശ്വസിക്കു
ന്നു- അത്രയുമല്ല, അരനിമിഷംപോലും വെറുതെ കളയ
രുതെന്നുള്ള മനോവിചാരക്കാരനും ദുരാഗ്രഹിയും ആയ
പങ്ങശ്ശമേനോന്റെ ചുമതൽ കഴിയുന്ന വേഗത്തിൽ നി
വൃത്തിയാക്കി അദ്ദേഹത്തെ തന്റെ പാട്ടിലേക്ക പറഞ്ഞ
യച്ചാൽ നമുക്ക പിന്നെ സ്വൈരക്കേട യാതൊന്നും കൂടാ
തെ നമ്മുടെ കഥയെ നേരെ കൊണ്ടുവരുവാനും നല്ല എളു
പ്പമുണ്ടാകും– ഇങ്ങിനെ ചെയ്യുന്നതിലും തെല്ലൊരു വൈ
ഷമ്യം കാണുന്നു. പങ്ങശ്ശമേനോന്റെ അത്യാൎത്തിയെ
പ്പറ്റി എന്തെങ്കിലും പ്രസ്താവിക്കേണമെങ്കിൽ മുമ്പിനാ
ൽ കൊച്ചമ്മാളുവിന്റെ താല്ക്കാലിക സ്ഥിതിയെ കുറിച്ച
അല്പം പറയാതെയിരിപ്പാൻ നിവൃത്തി കാണുന്നില്ല.

ഹേഡകൻസ്റ്റേബൾ കുളിയും കുളിയും ഊണും കഴിച്ചു വരുവാ
ൻവേണ്ടി പോയ ഉടനെ അദ്ദേഹത്തിന്റെ അനുരാഗ

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/241&oldid=194586" എന്ന താളിൽനിന്ന് ശേഖരിച്ചത്