താൾ:CiXIV269.pdf/238

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

226 പതിനൊന്നാം അദ്ധ്യായം

അ. മേ– ഞാൻ തോന്നിച്ചിട്ടില്ല– അത എന്റെ എഴുത്തു
പെട്ടിയിലുണ്ട. (എന്നുപറഞ്ഞു പെട്ടി തുറന്ന എഴു
ത്ത എടുത്തകൊണ്ടുവന്ന ഗോപാലമേനോന്റെ
കയ്യിൽ കൊടുത്തു- ഗോപാലമേനോൻ അത വായി
നോക്കി ചിരിച്ചുംകൊണ്ടു പറഞ്ഞു).

ഗോ. മേ- ഇവൾ കവിതക്കാരത്തിയാണെന്നുള്ള വിവ
രം എനിക്ക ഇപ്പോൾ മാത്രമെ മനസ്സിലായിട്ടുള്ളൂ.
തരക്കേടില്ല. അതും വലിയ സന്തോഷംതന്നെ–
എങ്കിലും കുറേക്കൂടി ൨ല്ലതും പഠിച്ചിട്ട മതിയായിരു
ന്നു ഇതിലേക്കുള്ള പരിശ്രമം-

ലക്ഷ്മി അമ്മ- (അല്പം അങ്ങേട്ട അടിത്ത ചെന്നിട്ട) അപ്പെ!
ആ എഴുത്ത ഇങ്ങട്ട വാങ്ങിത്തരൂ- ഞാൻ ഒന്ന
വായിച്ചുനോക്കട്ടെ- ഇവൾ ഈ വൎത്തമാനം എ
ന്നോട ഇതവരെ മിണ്ടീട്ടില്ല.

കു. കൃ. മേ- മകളെ ! നീ ശ്ലോകം അയച്ചത് അബദ്ധമാ
യ്പോയി എന്നല്ല ഞങ്ങൾ പറയുന്നതിന്റെ താല്പ
ൎയ്യം- സന്തോഷംകൊണ്ട അതിനെപ്പറ്റി അന്വേ
ഷിക്കുന്നതാണ. ഏതായാലും നീ എനിക്ക ഒരു ശ്ലോ
കം ഉണ്ടാക്കി അയക്കാഞ്ഞത നന്നായിട്ടില്ല.

മീ. കുട്ടി- അഛന എന്തിനാണ ഇങ്ങിനത്തെ പീറശ്ലോ
കം ? ഞാൻ കുറെക്കൂടി പഠിക്കട്ടെ - അഛന അയ
ക്കുന്നത എന്നിട്ടാവാം.

കു. കൃ. മേ- ശ്ലോകത്തിന്റെ കാൎയ്യം നമുക്ക അങ്ങിനെ
യാക്കാം.- നിണക്കു തൊപ്പിത്തുന്നുവാൻ നല്ല ശീലമു
ണ്ടെല്ലൊ ? അപ്പക്ക അയച്ചകൊടുത്തമാതിരി ഒരു
തൊപ്പി എനിക്ക് അയച്ചുതരാഞ്ഞത ഭംഗിയായൊ ?

മി, കുട്ടി- അഛൻ ഇങ്ങട്ട വരുമെന്ന പറഞ്ഞിട്ടല്ലെ
ഞാൻ അങ്ങട്ടു അയക്കാതിരുന്നത ? പോകുന്നതി

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/238&oldid=194579" എന്ന താളിൽനിന്ന് ശേഖരിച്ചത്