താൾ:CiXIV269.pdf/233

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പതിനൊന്നാം അദ്ധ്യായം 221

അപ്പുക്കുട്ടൻ ഗഡിയാൾ തരില്ല- കേടവരുത്താതെ
സൂക്ഷിപ്പൻ എനിക്ക ശീലമുണ്ടു- ജ്യേഷ്ടൻ ഇവി
ടെവന്നാൽ പോകുന്ന വരെ ഞാനല്ലെ ജ്യേഷ്ടന്റെ
ഗഡിയാൾ കൊണ്ടുനടക്കുന്നതും അതിനു താക്കോ
ൽ കൊടുക്കുന്നതും?

കു. കൃ- മെ- നിനക്ക ഇതഞ്ഞാൻ തരുന്നതായാൽ മീനാ
ക്ഷിക്കുട്ടിക്കും ഒന്നു വേണ്ടിവരും. രണ്ടാൾക്കും ഉ
ടനെ ഞാഓരോന്ന വാങ്ങിഅയക്കുന്നുണ്ട.

അപ്പുക്കുട്ടൻ- ഇതവരെ വാങ്ങി അയച്ചിട്ടില്ലെല്ലൊ-
ഏട്ടത്തിക്ക പിന്ന ഒന്ന അയച്ച കൊടുക്കിൻ-
ഇത എനിക്ക തന്ന വേണം. ഞാൻ ഒരിക്കലും
തരില്ല.

കു-ശ-മേ- (ഇതകേട്ട ചിരിച്ചുംകൊണ്ട) നീ ഒരിക്കലും
കൊടുക്കണ്ടു - ഞങ്ങൾക്ക എല്ലാൎക്കും ഗാഡിയാൾ ഉ
ള്ള അവസ്ഥക്ക ഒന്ന നിണക്കും നിശ്ചയമായി
വേണ്ടതാണ- അച്യുതമേനോനവാങ്ങിക്കൊടുത്തി
ട്ടുള്ളത വിചാരിച്ചാൽ ഇതിന്ന മുമ്പെതന്നെ ഒന്ന
നിണക്കും വാങ്ങി അയക്കേണ്ടതായിരുന്നു- കിട്ടി
യത എനി നിണക്കും ഇരിക്കട്ടെ.

അപ്പുക്കുട്ടൻ- (ചിരിച്ചുകൊണ്ട സ്വകാൎയ്യം) അഛ ! ഇ
ദ്ദേഹം ഏതാണ ! എന്നെ ശുണ്ഠി പിടിപ്പിക്കാൻവേ
ണ്ടി പറയുന്നത കേട്ടില്ലെ? ഞാൻ ഇദ്ദേഹത്തെ
ഇതിന്റെ മുമ്പ ഒരിക്കലും കണ്ടിട്ടില്ല- ആരാണ ?

കു-കൃ-മേ- (സ്വകാൎയ്യം അപ്പുക്കുട്ടന്റെ ചെവിട്ടിൽ) ഇ
ദ്ദേഹത്തിന്റെ ഒന്നിച്ചാണ നിന്റെ ജ്യേഷ്ടൻ
പാൎത്തുവരുന്നത- വളരെ യോഗ്യനായ ഒരാളാണ.
ചെറുപ്പക്കാരനാണെന്ന വിചാരിച്ചു നീ തോന്ന്യാ
സം യാതൊന്നും പറയരുതെ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/233&oldid=194563" എന്ന താളിൽനിന്ന് ശേഖരിച്ചത്