താൾ:CiXIV269.pdf/227

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പതിനൊന്നാം അദ്ധ്യായം 215

പലതും ഞാൻ നിന്നെ ശീലിപ്പിച്ചു വരുന്നത ? എന്നിട്ടും
അനാവശ്യമായി കണ്ണീരൊല്പിച്ചു മുഖം വഷളാക്കിത്തിൎപ്പാ
ൻ നിനെക്ക അശേഷം ലജ്ജയിയില്ലാത്തത വലിയ ആശ്ച
ൎയ്യം തന്നെ. കഷ്ടമേ കഷ്ടം! നിനെക്ക ഇത്ര ജളത്വവും
ഭീരുത്വവും ഉണ്ടെന്ന ഞാൻ ഇതുവരെ വിചാരിച്ചിട്ടുണ്ടാ
യിരുനില്ല. നിന്റെ അച്ഛന്ന യാതൊരു സുഖക്കേടും
ഇല്ല. ഇന്ന ഇവിടെ എത്തും. നീ കരയാതിരിക്കൂ, നീ
വിഡ്ഡിത്വം ഒന്നും കാട്ടാതെ ധൈൎയ്യപ്പെടു. നിന്റെ അ
അച്ഛനും ജ്യേഷ്ടനും ഇന്ന ഉച്ചക്ക മുമ്പെ ഇവിടെ കുളിപ്പാൻ
തക്കവണ്ണ എത്താതെയിരിക്കയില്ല. അവർ വിശന്നും
കൊണ്ട വരുന്ന സമയം അവൎക്ക കൊടുപ്പൻ വേണ്ടി
നീ വല്ലതും ശേഖരിച്ച വെച്ചിട്ടുണ്ടൊ ? ഇല്ലെങ്കിൽ
ക്ഷണത്തിൽ പോയി വല്ലതും തെയ്യാറാക്കുവാൻ നോക്കൂ.
കരയുന്നത നമുക്കു പിന്നെയാവാം” ഇങ്ങിനെ ഓരോന്ന
പറഞ്ഞു സമാധാനപ്പെടുത്തിക്കൊണ്ടിരിക്കുന്ന മദ്ധ്യെ കി
കിഴക്കെ ഇടവഴിയിൽ കൂടി ഒരു വണ്ടി വരുന്ന ശബ്ദം കേ
ട്ടു.“ എനി കരയണമെന്നില്ല. മൂപ്പര എത്തിപ്പോയി.
ഞാൻ ചെന്നു നോക്കട്ടെ" എന്നു പറഞ്ഞു ഗോവിന്ദൻ പ
ടിക്കലേക്ക് ഓടി. വണ്ടി വരുന്ന ശബ്ദം കേട്ടപ്പേൾ
തന്നെ മീനാക്ഷിക്കുട്ടിയുടെ മനഃകുണ്ഠിതം ഏതാണ്ട് തീൎന്നു
എന്ന തന്ന പറയാം. നിഷ്പ്രഭമായി വാടിയിരുന്ന ഇവ
ളുടെ മുഖത്ത ക്രമേണ ഒരു പ്രസന്നതയും വെളിച്ചുവും വ
ന്നു കൂടിത്തുടങ്ങി. വണ്ടിയിൽ ആരാണ വരുന്നത എന്നു
നോക്കുവാൻ ഗോവിന്ദന്റെ മുന്നിൽ ഓടി ഏത്തേണ
മെന്നുള്ള താല്പൎയ്യം മീനാക്ഷിക്കുട്ടിയെ കുറെ ഉത്സാഹി
പ്പിച്ചു നോക്കി എങ്കിലും ഗോപാലമേനോന്റെ നേരെ ഇ
വൾക്കുള്ള ശങ്ക ഇവളെ പിടിച്ചു നിൎത്തി കളഞ്ഞു. ഗോ
പാലമേനോൻ, ഉടനെ തന്നെ ഇവളെ കയി പിടിച്ചും

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/227&oldid=194536" എന്ന താളിൽനിന്ന് ശേഖരിച്ചത്