താൾ:CiXIV269.pdf/225

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പതിനൊന്നാം അദ്ധ്യായം

" കുഞ്ഞികൃഷ്ണമേനോൻ മുതലായവരുടെ വരവു "

കഴിഞ്ഞ അദ്ധ്യായത്തിൽ പ്രസ്താവിച്ച സംഗതികൾ
സംഭവിച്ചിട്ടുണ്ടായിരുന്നതിന്റെ പിറ്റെ ദിവസം രാ
വിലെ കുഞ്ഞികൃഷ്ണമേനോന ഒരു ടെലിഗ്രാം അയപ്പാൻ
വേണ്ടി ഗോപിന്ദൻ കമ്പി ആപ്പീസ്സിലേക്ക പോവാനു
ള്ള ഒരുക്കത്തൊടുകൂടി ഗോപാലമേനോന്റെ അരികത്തു
ചെന്നു. അദ്ദേഹം അപ്പോൾ ചായയും കഴിച്ചു മാളിക
മുകളിൽ ഇരിക്കയായിരുന്നു. ഗോപിനെ കണ്ട ഉടനെ
അവിടെനിന്നു എഴുനീറ്റു താഴത്തിറങ്ങി കിഴക്കെ പൂമുഖ
ത്തു വന്നിരുന്നിട്ട മീനാക്ഷിക്കുട്ടിയെ വിളിച്ചുകൊണ്ടുവ
രുവാൻപേണ്ടി പറഞ്ഞു. ആ സമയം അവൾ പടി
ഞ്ഞാറെ ഭാഗത്തുള്ള ചാരുപടിയിന്മേൽ ഇരുന്നു ക്ഷേത്ര
ഗണിതം വായിക്കുകയായിരുന്നു. ഗോപാലമേനോൻ
വിളിക്കുന്നു എന്നു കേട്ടക്ഷണത്തിൽ അവൾ പുസ്തകം
അവിടെ വെച്ച എഴുനീറ്റു ബദ്ധപ്പെട്ടു പൂമുഖത്തേക്കു
ചെന്നു. ഗോപാലമേനോൻ തന്റെ അതിപ്രിയയായ
മരുമകളെ അരികത്ത വിളിച്ചു പുറത്ത തലോടിക്കൊണ്ടു പ
റഞ്ഞു- " പെണ്ണെ! നിന്റെ അച്ഛൻ വരാമെന്ന പറ
ത്തിട്ടുണ്ടായിരുന്ന ദിവസങ്ങളൊ ക്കെയും കഴിഞ്ഞു. നി
ശ്ചയിച്ച പ്രകാരം വരാതെയിരിപ്പാൻ പ്രത്യേകിച്ചു വല്ല
മുടക്കവും സംഭവിച്ചിട്ടുണ്ടൊ എന്ന സംശയമായിരിക്കു
ന്നു. അല്ലാത്ത പക്ഷം അദ്ദേഹം വരാതിരിക്കയില്ലയാ
യിരുന്നു. അതുകൊണ്ടു ഗോവിന്ദനെ ഇപ്പോൾ കമ്പി

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/225&oldid=194529" എന്ന താളിൽനിന്ന് ശേഖരിച്ചത്