താൾ:CiXIV269.pdf/223

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പത്താം അദ്ധ്യായം 211

തന്റെവാത്സല്യത്തിന്നും അതിപ്രിയത്തിന്നും ഇരിപ്പടമാ
യ ഇവളെ കണ്ടപ്പോൾ ഗോപാലമേനോന്റെ കണ്ണുക
ളിൽ വെള്ളംനിറഞ്ഞു. എങ്കിലും മനശ്ചാഞ്ചല്യം യാതൊ
ന്നും പുറത്തകാണിക്കാതെ ധൈൎയ്യം കലൎന്ന വേഗത്തിൽ
മാളികയുടെ മുകളിലേക്ക കയറിപ്പോയി.

പുരുഹൂതൻ നമ്പൂരി നന്ദരാജാക്കന്മാരുടെ ഭോജനശാ
ലയിൽനിന്ന പുറത്താക്കിയ ചാണക്ക്യനെപ്പോലെ കോ
പാന്ധനായി അവിടെനിന്ന പടിയിറങ്ങി ചിറയുടെ കിഴ
ക്ക ഭാഗത്ത എത്തിയപ്പോഴെക്ക കുബേരൻ നമ്പൂരിയും
ക്ഷേത്രത്തിന്റെ വടക്കെ ഗോപുരവും ഇറങ്ങിബദ്ധ
പ്പെട്ട അരികത്ത വന്നു. പുരുഹൂതൻ നമ്പൂരിയുടെ മുഖ
ഭാവം കൊണ്ട തന്നെ കാൎയ്യം അപകടമായിട്ടാണ കലാ
ശിച്ചത എന്ന കുബേരൻ നമ്പൂരിക്ക മനസ്സിലായി. എ
ങ്കിലും രണ്ടു പേരും കൂടി കുറെ അകലെ പോയി നിന്ന
അന്യോന്യം സംസാരിപ്പാൻ തുടങ്ങി. പുത്തൻ മാളിക
ക്കൽ പോയ്തും അകത്ത കടപ്പാൻ അനുവദിക്കാതെ ഗോ
പാലമേനോൻ തന്നെ അപമാനിച്ചതും യാതൊരു ബഹു
മാനവും കൂടാതെ ഒരുമിച്ചിരുന്ന സാധാരണ നടപടിയും
വിനയവും വിട്ട അധികപ്രസംഗമായി സംസാരിച്ചതും
നമ്പൂരിമാരെ കൂട്ടത്തോടെ ശകാരിച്ചതും മീനാക്ഷിക്കുട്ടി
യെ കാണാൻ പോലും കൊടുക്കില്ലെന്ന ധിക്കാരം പറഞ്ഞ
തും തന്നെ അടിപ്പാൻ ഭാവിച്ചതും താൻ തക്കതായ മറുപ
ടി പറഞ്ഞ ശപഥം ചെയ്ത ഇറങ്ങിപ്പോയിട്ടുള്ളതും ഇങ്ങി
നെ ഉള്ളതും ഇല്ലാത്തതും തരം പോലെ കൂട്ടിച്ചേൎത്ത കുബേ
രൻ നമ്പൂരിയെ പറഞ്ഞു ധരിപ്പിച്ചു. അദ്ദേഹത്തിന്ന ഇ
തെല്ലാം കേട്ടപ്പോൾ അസാമന്യമായ വ്യസനവും ഇഛ്ശാ
ഭംഗവും ഈറയും അരിശവും കണ്ണീരും തൊണ്ടവിറക്കലും
എല്ലാം പാടെ ഒന്നിച്ചുണ്ടായി. ഗോപാലമേനോനെ ച

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/223&oldid=194523" എന്ന താളിൽനിന്ന് ശേഖരിച്ചത്