താൾ:CiXIV269.pdf/222

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

210 പത്താം അദ്ധ്യായം

രശുരാമനും ശങ്കരാചാൎയ്യരും കൂടി പണ്ടേക്കു പണ്ടെ നട
ത്തിച്ചു വന്നിട്ടുള്ള ൟ സമ്പ്രദായം ഇതു വരെ ആരെങ്കി
ലും അബദ്ധമാണെന്ന പറഞ്ഞ്വൊ? യോഗ്യന്മാർ നട
ന്നു വരുന്ന നടപടി തെറ്റാണെന്നു പറവാൻ നിണ
ക്കു ലജ്ജയില്ലല്ലൊ. നിന്റെ മരുമകളെ നമ്പൂരാൎക്ക കൊ
ടുപ്പാൻ മനസ്സില്ലെങ്കിൽ കൊടുക്കേണ്ട. കണ്ടാ ചട്ടക്കൊ
വെള്ളക്കൊ ആൎക്കെങ്കിലും കൊടുത്തൊ. നോക്കു വേണ്ട.
ൟവക തോന്ന്യാസവും അധികപ്രസംഗവും പറവാൻ
നിണക്ക അധികാരവും ആവശ്യവും ഇല്ലെന്ന നീ നല്ല
വണ്ണം സൂക്ഷിച്ചോ. ഇരിക്കട്ടെ. നോം ഒരു നമ്പൂരി
ഗോപാലൻ ഒരു ശൂദ്രൻ. അത നിശ്ചയം തന്നെ അ
ല്ലേ. നോം രണ്ടു പേരും തമ്മിലാണ വാദിപ്പാൻ പോക
ന്നത. കന്മനക്ക ആ പെണ്ണിനെ ആവശ്യമുണ്ടായിട്ട
ല്ല എങ്കിലും ആ അധികപ്രസംഗിപ്പെണ്ണിനെ ഒരു ദിവ
സമെങ്കിലും ഇല്ലത്ത കൊണ്ടു പോയിപാൎപ്പിപ്പാൻ കഴിയു
മോ എന്ന നോം ശ്രമിച്ചു നോക്കട്ടെ. ഇല്ലം വക സ്വ
ത്ത മുഴുവൻ വിറ്റിട്ടെങ്കിലും ഇതിന്റെ ശേഷം നിന്നോ
ട നോം ചോദിക്കാതെ ഇരിക്കില്ല" എന്ന പറഞ്ഞു മുറ്റ
ത്തിറങ്ങി. ഗോവിന്ദൻ അപ്പോൾ പുറത്ത കടന്നുവ
ന്നിട്ടില്ലായിരുന്നു വെങ്കിൽ ഗോപാലമേനോൻ ഇദ്ദേ
ഹത്തെ വെറുതെ അയക്ക ഇല്ലായിരുന്നു. വല്ലതും ര
ണ്ട നാലെങ്കിലും ദക്ഷിണ കൊടുക്കേണമെന്നായിരുന്നു
ആ മനുഷ്യന്റെ താല്പൎയ്യം. ദ്വേഷ്യം സഹിക്കരുതാഞ്ഞി
ട്ട ഗോപാലമേനോൻ ഇരവഴുതിയ നരിയെപ്പോലെ കു
റെ‌എല്ലാം കുതൎന്നുനോക്കി— എങ്കിലും ഗോവിന്ദൻ പിടിച്ചു
വെച്ചുകളഞ്ഞു. നമ്പൂരിപ്പാട വായിൽതോന്നിയ്ത പറ
ഞ്ഞുകൊണ്ട പടിയും ഇറങ്ങിപ്പോയി— സ്കൂൾപിരിഞ്ഞുപ
ടിഞ്ഞാറെ പടികയറി അപ്പഴക്ക മീനാക്ഷിക്കുട്ടിയുംവന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/222&oldid=194520" എന്ന താളിൽനിന്ന് ശേഖരിച്ചത്