താൾ:CiXIV269.pdf/221

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പത്താം അദ്ധ്യായം 209

യായിരുന്നു. വൃഥാ ബ്രാഹ്മണകോപം സമ്പാദിക്കേണ്ടു
ന്ന ആവശ്യമുണ്ടായിരുന്നില്ല. ഇതുകൊണ്ട മേലിൽ എ
ന്തെല്ലാമാണ വരുന്നത എന്ന ആൎക്കറിയാം" ലക്ഷ്മിഅമ്മ
യുടെ മനസ്സിൽ ഇങ്ങിനെയുള്ള വിഷാദമുണ്ടായി. "ജ്യേ
ഷ്ടന ദ്വേഷ്യം വന്നാൽ നിവൃത്തിയില്ല. എന്നാലും ഇ
ത്ര അധികം പറയേണ്ടതില്ലായിരുന്നു. നമ്പൂരിപ്പാ
ടിന്റെ മുഖം വല്ലാതെ കറുത്തവശായ്തനോക്ക. കഷ്ടായി
പോയി. അദ്ദേഹം ജ്യേഷ്ടനെ ശപിച്ചേച്ച പോകുമൊ
എന്ന ഭയമായിരിക്കുന്നു. എന്തോര ജ്യേഷ്ടനാണ. ബ്രാ
ഹ്മണരോട ഇങ്ങിനെ എല്ലാം പറയാമൊ?" എന്നിപ്രകാ
രം നാണി അമ്മയും പതുക്കെ പിറുപിറുത്തു തുടങ്ങി.

ഗോപാലമേനോന്റെ സംസാരവും മുഖഭാവവും ക
ണ്ടിട്ട പുരുഹൂതൻ നമ്പൂരിക്ക ആകപ്പാടെ സഹിച്ചുകൂടാ
ത്ത ദേഷ്യംവന്നു. താൻ വിചാരിച്ചു വന്ന കാൎയ്യം ൟ
സ്ഥിതിയിൽകലാശിക്കുമെന്ന അദ്ദേഹം ഒരിക്കലും വിചാ
രിച്ചിട്ടുണ്ടായിരുന്നില്ല. ആശാഭംഗം കൊണ്ട ക്രോധപ
രവശനായി അദ്ദേഹം അവിടെ നിന്നെഴുനീറ്റ ഗോപാ
ല മേനോന്റെ മുഖത്ത നോക്കി കുറെ ഉച്ചത്തിൽ പറ
ഞ്ഞു. "തന്നെപ്പോലെ കാൎയ്യബോധവും സ്മൃതിസിദ്ധാ
ന്തവും ശീലമുള്ളശൂദ്രർ ൟ മലയാളത്തിൽ എനിയും നാല
ഞ്ചു പേരു കൂടി ഉണ്ടാകുന്നതായാൽ നമ്പൂരാരുടെ കാൎയ്യം വ
ലിയ മോശം തന്നെ. സന്യസിക്കാനെ പിന്നെ നിവൃ
ത്തിയുള്ളൂ. എന്ത സ്മൃതിസിദ്ധാന്തമാണ തനിക്ക് നിശ്ച
യമുള്ളത. നീ സ്മൃതി കണ്ടിട്ടുണ്ടോ മന്വാദിസ്മൃതിയിൽ അ
ങ്ങിനെ പറഞ്ഞിരിക്കുന്നു ഇങ്ങിനെ പറഞ്ഞിരിക്കുന്നു
എന്നൊക്കെ അധിക പ്രസംഗം പറഞ്ഞതല്ലാതെ നിണ
ക്കു ഒരൊറ്റ സ്മൃതി ചൊല്ലാൻ കഴിഞ്ഞൊ? ഗോകൎണ്ണം
മുതൽ കന്യാകുമാരി വരെയുള്ള ൟ കേരള രാജ്യത്തിൽ പ


27

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/221&oldid=194517" എന്ന താളിൽനിന്ന് ശേഖരിച്ചത്