താൾ:CiXIV269.pdf/220

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

208 പത്താം അദ്ധ്യായം

മായിട്ടുള്ളതല്ലെന്നാണ ഞാൻ വിചാരിക്കുന്നത.
ൟ സംഗതിക്കുവേണ്ടി എനിമേൽ ഇവിടെ കടക്കാ
തിരിക്കേണമെന്ന മാത്രമെ ഞാൻ അപേക്ഷിക്കു
ന്നുള്ളു. മുറിക്കുപ്പായം ഇട്ട മൂടിപ്പുതച്ച നടക്കുന്ന
ആ വെളുത്ത പെൺകിടാവിനെ ൟ ജന്മം ഞാൻ
കാണാൻപോലും കൊടുക്കില്ലെന്ന കുബേരൻ ന
മ്പൂരിപ്പാടിനെ അറിയിക്കാം. പരമാൎത്ഥസംഗതിക
ളെ പ്രസ്താവിച്ചതുകൊണ്ട എന്റെ നേരെ യാതൊ
രു മുഷിച്ചിലും കൂടാതെ ഇരിക്കേണ്ടത ഇവിടുത്തെ
ഭാരമാകുന്നു എന്ന പ്രത്യേകം താഴ്മയോടെ അറിയി
ക്കുന്നു.

ഗോപാലമേനോൻ ഇപ്രകാരം പറഞ്ഞ ഇരുന്നദിക്കി
ൽനിന്നെഴുനീറ്റ നമ്പൂരിപ്പാടിനെ തൊഴുതുംകൊണ്ട അ
വിടെ നിന്നു— ഗോവിന്ദനുണ്ടായ സന്തോഷം എത്രയാ
ണെന്ന പറവാൻ പ്രയാസം. ൟ സംസാരം അകത്ത
നിന്നിരുന്ന സ്ത്രീകളിൽ പാറുക്കുട്ടിക്കാണ വളരെ രസം
പിടിച്ചത. ഇവൾക്ക സാധാരണമായി നമ്പൂതിരിമാ
രെ മനസ്സുകൊണ്ട കുറെ പുഛമാണ. അത ചെറുപ്പകാ
ലത്തിന്റെ തിളപ്പകൊണ്ട തൊന്നീട്ടുള്ളതും അല്ല. ഇവ
രുടെ ലജ്ജാകരമായ നടപടിയും തോന്ന്യാസവും കണ്ടിട്ട
മനസ്സിൽ ഒരു വെറുപ്പ തോന്നിപ്പോയതിനാൽമാത്രം ഉ
ണ്ടായിട്ടുള്ളതാണ. "മീനാക്ഷിക്കുട്ടി ഇവിടെ ഉണ്ടായി
രുന്നുവെങ്കിൽ ജ്യേഷ്ടൻ ൟ പറഞ്ഞിട്ടുള്ളതെല്ലാം അവ
ൾക്കും കേൾക്കായിരുന്നുവെല്ലൊ. ഇതെല്ലാം സ്ത്രീകൾ
കേൾക്കേണ്ടതും മനസ്സിലാക്കേണ്ടതും ആണ. ജ്യേഷ്ട
ൻ ഇത്രയൊക്കെ പറയുമെന്ന ഞാൻ വിചാരിചിരുന്നി
ല്ല". എന്നിങ്ങനെ പാറുക്കുട്ടി അകത്തനിന്ന പതുക്കെ
മന്ത്രിച്ചുതുടങ്ങി. "നമ്പൂരിയെ മുഷിച്ചിലാക്കേണ്ടതില്ല

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/220&oldid=194514" എന്ന താളിൽനിന്ന് ശേഖരിച്ചത്