താൾ:CiXIV269.pdf/22

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

10 ഒന്നാം അദ്ധ്യായം

വഴി നടന്ന ക്ഷീണം കൊണ്ടും വിശപ്പുകൊണ്ടും ഗൊ
വിന്ദന അത അമൃതായിരുന്നു. നേൎത്തെ ഒരു കോപ്പ
ചായ കുടിച്ചതകൊണ്ട ഗോവിന്ദനെ ഒന്നും ആയിട്ടില്ലയാ
യിരുന്നു. ഊണ സുഖായി കഴിച്ചു. ചുക്കവെള്ളവും
ധാരാളം കുടിച്ചു. ഗൊവിന്ദൻ എഴുനിറ്റ കയികഴുകമ്പ
ഴക്ക കണ്ടപ്പൻ മുകളിൽ പൊയിചെല്ലത്തിൽ നിന്നഒരി
ക്കൽ മുറുക്കൻ എടുത്തകൊണ്ടവന്നു. കണ്ടപ്പന്റെ ഔദാ
ൎയ്യവും മൎയ്യാദയും കണ്ടിട്ട ഗൊവിന്ദൻ അവനെ മനസ്സ
കൊണ്ട മാനിച്ചു. വടക്ക ഭാഗത്തെ വരാന്തയിൽഇട്ടി
രുന്ന പുല്ലുപായിൽ ഇരുന്ന ഗൊവിന്ദൻ സാവകാശ
ത്തിൽ മുറുക്ക കഴിച്ച തുപ്പിയതിന്റെ ശേഷം കണ്ട
പ്പൻ അവനെ മാളികയുടെ മുകളിലേക്ക കൂട്ടിക്കൊണ്ടപൊ
യി പൂമുഖത്ത കടപ്പാനുള്ള വാതിൽ തുറന്ന ഒരു വീരാ
ളിപ്പുല്ലുപായ എടുത്ത അവിടെ വിരിച്ച ഒരു തലെണ്ണയും
എടുത്ത വെച്ചു. ഗൊവിന്ദൻ ഈ അവസരത്തിൽ
കൊണിപ്പൂട്ടിന്റെ ഇടത്തെ ഭാഗത്ത വെച്ചിട്ടുള്ളഒരുകണ്ണാ
ടിയുടെ വലിപ്പവും ഭംഗിയും നൊക്കിനിന്നു പൊയതി
നാൽ കണ്ടപ്പന്റെ ഒരുമിച്ച പൂമുഖത്ത കടന്നിട്ടില്ലയാ
യിരുന്നു. കണ്ടപ്പൻ മടങ്ങി വന്ന വിളിച്ചതിൽപിന്നെ
യാണ ഗൊവിന്ദൻ പൂമുഖത്തെക്ക കടന്ന ചെന്നത.

ഈ പൂമുഖം വേനൽകാലത്തിൽ അത്യന്തം ഉപകാര
പ്രദമായി തീരേണമെന്നുള്ള മുന്വിചാരത്തോടുകൂടി
കുഞ്ഞികൃഷ്ണമെനൊൻ തന്റെ സ്വന്തയുക്തിയാൽ തീൎപ്പി
ച്ചിട്ടുള്ളതാണെന്നവായനക്കാർ സമ്മതിരിക്കാതിരിക്കയില്ല.
ക്ക ഏകദേശം എട്ട കൊൽ ദിർഗ്ഘവും
ആറ കൊൽ വിസ്താരവും ഉണ്ടു. തെക്കും പടിഞ്ഞാറും
ചുമരുകളില്ല. ഒരിക്കൽ ഉയരത്തിൽ പുഷ്പങ്ങൾ
കൊണ്ടും ദലങ്ങൾകൊണ്ടും ശോഭിക്കുന്ന പലവിധ

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/22&oldid=194025" എന്ന താളിൽനിന്ന് ശേഖരിച്ചത്