താൾ:CiXIV269.pdf/219

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പത്താം അദ്ധ്യായം 207

ഇടയില്ലാത്തതാണ. ഇതുകൂടാതെ ലൌകീകവിരു
ദ്ധമായ ഒരു വലിയ ദോഷംകൂടിയുണ്ട.

പു.ന—സ്മൃതി എല്ലാം ഒരു സ്ഥലത്തവെച്ച ഗോപാലൻ
ലൌകീകത്തിലേക്കാണില്ലെ കടപ്പാൻ വിചാരിക്കു
ന്നത? ബ്രാഹ്മണസംബന്ധം ലൌകീകത്തിന്നും
വിരുദ്ധമാണൊ? ൟ ഒരു കാൎയ്യം ഇതവരെ ആരും
പറഞ്ഞുകേട്ടില്ല. ശാസ്ത്രത്തിനും നാട്ടുനടപ്പിന്നും എ
ല്ലാം വിരോധമാണില്ലെ നമ്പൂരാരുടെ പ്രവേശന?

ഗോ— മേ— അതിന്ന യാതൊരു സംശയവും ഇല്ല. മേൽ
പറഞ്ഞ സംഭോഗത്തിൽനിന്നുണ്ടാകുന്ന സന്താ
നങ്ങൾക്ക പിതൃക്രിയക്ക യാതൊരു അൎഹതയും ഇ
ല്ലെന്ന തീൎച്ചപ്പെടുത്തിവെച്ചിട്ടുള്ളതുകൊണ്ട അവ
രെ സന്താനങ്ങൾ എന്ന വിചാരിപ്പാൻ പാടില്ലാ
ത്തതാണ. പിതാവിന്റെ ശേഷക്രിയ‌ക്ക അൎഹത
യില്ലാത്ത മക്കളെ അദ്ദേഹത്തിന്റെ മലമൂത്രാദിക
ളിൽ ഒന്നാണെന്ന മാത്രമല്ലാതെ പുത്രന്മാരെന്ന ശ
ബ്ദിക്കാനെ പാടില്ലെന്നാണ ഞാൻ കേട്ടിട്ടുള്ളത.
സ്വന്തസന്താനങ്ങളെ കൈകൊണ്ട തൊട്ടുപോയാൽ
മൂക്ക പിടിച്ച മുന്നൂറ മുങ്ങി സഹസ്രാവൃത്തി ജപി
ച്ചല്ലാതെ പരിശുദ്ധന്മാരാകയില്ലെന്ന പറഞ്ഞു അ
തപ്രകാരം അനുഷ്ടിച്ച വരുന്ന നിങ്ങളെ സംബ
ന്ധകാൎയ്യത്തിൽ വേറെ വല്ല നിവൃത്തിയും ഉണ്ടെ
ങ്കിൽ ൟ തൊടിക്കകത്ത കടത്താതിരിക്കേണമെന്നാ
ണ ഞാൻ നിശ്ചയിച്ചിട്ടുള്ളത. തുമ്പില്ലാത്ത ൟ
വിധം രഹസ്യവും പരസ്യവുമല്ലാത്ത സംബന്ധം
കൊണ്ട എനിയും അനേകം ദോഷങ്ങൾ സംഭവി
പ്പാനിടയുള്ളതാകകൊണ്ട ശാസ്ത്രനിഷിദ്ധമായ ൟ
മാതിരി ബ്രാഹ്മണ സംബന്ധം ഒരിക്കലും വിഹിത

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/219&oldid=194511" എന്ന താളിൽനിന്ന് ശേഖരിച്ചത്