താൾ:CiXIV269.pdf/217

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പത്താം അദ്ധ്യായം 205

ദിക്കിൽ പോകാവുന്നതും സ്വേഛാനുസരണം ചെ
യ്യാവുന്നതും പ്രവൃത്തി കാലത്തിൽ ദേവസ്ത്രീയെ
ന്നോ വേളികഴിച്ച അന്തൎജ്ജനമെന്നോ ഭാവിച്ച
പരിശുദ്ധന്മാരായി തീരാവുന്നതും ആണ. ഇങ്ങി
നെയുള്ള പരമോപദേശവും ഭാവനാശക്തിയും ഉള്ള
തകൊണ്ടായിരിക്കാം ചില യോഗ്യന്മാർ ൟ കാല
ത്തും നിഷിധ സ്ത്രീ സംഭോഗത്തിൽ അത്യന്തം ശ്ര
ദ്ധാലുക്കളായി ഭ്രമിച്ചുവശായിട്ടുള്ളത എന്നാൽ കേ
രള രാജ്യത്തിന്റെ രക്ഷക്കുവേണ്ടി പരദേശത്ത
നിന്ന അനേകായിരം ശൂദ്രരെ കൊണ്ടുവന്ന പല
സ്ഥാനമാനങ്ങളും കൊടുത്ത കേരളത്തിൽ പാൎപ്പിച്ചു
എന്നും മറ്റും കേരളോല്പത്തി മുതലായ ചില ഗ്രന്ഥ
ങ്ങളിൽ സ്പഷ്ടമായി പ്രസ്താവിച്ച കാണുന്നുണ്ട—
അവരും ക്രമേണ ദേവകളായി തീൎന്നിട്ടുണ്ടായിരി
ക്കാം. കേരള സ്വൎഗ്ഗസദൃശം എന്ന ചിലർ പറ
ഞ്ഞു വന്നിട്ടുള്ളത ൟ ഒരു സംഗതികൊണ്ടൊ എ
ന്ന സംശയമായിരിക്കുന്നു— ൟ എല്ലാ സംഗതി
കൊണ്ടും ദേവസ്ത്രീ എന്ന വാക്കിന്ന ഇവിടെ യാ
തോരു വിലയും കൊടുപ്പാൻ പാടില്ലെന്നാണ എനി
ക്ക തോന്നുന്നത. അക്രമവും അനുചിതവുമായുള്ള
ഒരു കാൎയ്യത്തിന്ന എത്രതന്നെ പഴക്കം സിദ്ധിച്ചാ
ലും അത യുക്തമെന്നൊ ഉചിതമെന്നൊ വരുത്തി
ക്കൂടാവുന്നതല്ല. ശാസ്ത്രനിഷിദ്ധമായ ശൂദ്രസ്ത്രീ
ഗമനംകൊണ്ട ബ്രാഹ്മണന്ന ഏതപ്രകാരം നീച
ത്വവും നരകവും സിദ്ധിക്കുന്നുവൊ അതപ്രകാരം
തന്നെ അതിൽനിന്നുണ്ടാകുന്ന സന്താനങ്ങൾക്കും
ആ ദോഷം ബാധിക്കുമെന്നാണ വിശ്വസിക്കേ
ണ്ടത.

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/217&oldid=194503" എന്ന താളിൽനിന്ന് ശേഖരിച്ചത്