താൾ:CiXIV269.pdf/216

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

204 പത്താം അദ്ധ്യായം

ദ്രവൃത്തിയെ അനുസരിച്ചതകൊണ്ട മാത്രം പിന്നീട
നീചത്വം സംഭവിച്ചതാണെന്നും അതകൊണ്ടത്രെ
തീണ്ടൽ വൎജ്ജിച്ചു വരുവാൻ സംഗതി വന്നിട്ടുള്ള
തെന്നും മനസ്സിലാക്കേണ്ടതാണ.

ഗോ—മേ— ഇങ്ങിനെയാണെങ്കിൽ ഇത സൎവ്വധാ അബ
ദ്ധമാകുന്നു— നീചജാതിക്കാരുമായുള്ള മേളനംകൊ
ണ്ടൊ നിഷിദ്ധാന്നം ഭക്ഷിച്ചുപോയതുകൊണ്ടൊ
നീചവൃത്തിയെ അനുസരിച്ചതകൊണ്ടൊ ജാതിഭ്രം
ശം വന്നിട്ടുള്ള എതെങ്കിലും ഒരു കുലിന സ്ത്രീയെ
യൊ അവളുടെ സന്താങ്ങളെയൊ ഉന്നത ജാതി
ക്കാരൊ സമജാതിക്കാരൊ ഒരിക്കലും സ്വീകരിച്ചുവ
രുന്നപ്രകാരം കാണുന്നില്ല— അങ്ങിനെ സ്വീകരി
ക്കാമെന്നുണ്ടെങ്കിൽ സ്മാൎത്തന്മാർ മുതലായവർ ഒ
ന്നിച്ചുകൂടി വിചാരണചെയ്ത പുറത്ത നീക്കീട്ടുള്ള
സ്വസ്ത്രീകളിൽ കേരള ബ്രാഹ്മണർ ലേശംപോലും
വൈമുഖ്യം വിചാരിച്ചു വരേണ്ടതില്ല. ഹിതാനു
സരണം സ്വീകരിക്കാവുന്നതാണ— അത്രയുമല്ല,
സംഭോഗത്തിന്ന ആവശ്യം വരുന്ന സമയങ്ങളിൽ
മാത്രം ദേവസ്ത്രീകളാണെന്ന വിചാരിച്ചു വരുന്നത
ല്ലാതെ മറ്റുള്ള എല്ലാ സമയങ്ങളിലും കേവലം ശൂ
ദ്രസ്ത്രീയായിട്ട തന്നെയാണ ഭാവിച്ചും പ്രവൃത്തി
ച്ചും കാണുന്നത— രതികാലങ്ങളിൽ ദേവസ്ത്രീകളാ
ണെന്ന ഭാവിച്ചു വരുന്നതുകൊണ്ടായിരിക്കാം ശൂദ്ര
സ്ത്രീകളുടെ അധരപാനത്തിലും മറ്റും കേരള ബ്രാ
ഹ്മണൎക്ക അശുദ്ധി ബാധിക്കാത്തതു— മേല്പറഞ്ഞ
ഭാവനാശക്തികൊണ്ട ശൂദ്രസ്ത്രീ ഗമനം ഉൽകൃഷ്ട
മായിത്തീരുമെങ്കിൽ ൟ കാലത്ത ഇത്രയൊന്നും ബു
ദ്ധിമുട്ടേണ്ടുന്ന ആവശ്യമെ ഇല്ല. ബോദ്ധ്യമുള്ള

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/216&oldid=194498" എന്ന താളിൽനിന്ന് ശേഖരിച്ചത്