താൾ:CiXIV269.pdf/213

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പത്താം അദ്ധ്യായം 201

ഉണ്ടെന്ന പറയുന്നത പരമാൎത്ഥമാണെങ്കിൽ ബ്രാ
ഹ്മണ്യം നശിപ്പിക്കുന്നതിന്നപാപം ഇല്ലെന്ന വരാ
ൻ പാടില്ലാത്തതല്ലെ? ഇങ്ങിനെയുള്ളതിനെ അറി
ഞ്ഞുംകൊണ്ട തല കാട്ടിക്കൊടുക്കുന്നത കേവലം അ
ക്രമവും ദുരാഗ്രഹവുമാകുന്നു— ഇതിന്ന യാതോരു
പാപവും ഇല്ലെങ്കിൽ ഒരു ബ്രാഹ്മണനെ പിടിച്ചു
കുടുമ്മചെത്തി പൂണൂൽ അറുത്ത ഗോമാംസം ഭ
ക്ഷിപ്പിക്കുന്നതിന്നും പാപമുണ്ടാവാൻ പാടില്ല.

പു—ന— ഗോപാലന്റെ സ്മൃതിയും ശാസ്ത്രവും നമുക്ക കേ
ൾക്കെ വേണ്ട. വേദവ്യാസൻ മുതലായ ചില തപ
സ്വീശ്വരന്മാർ ശൂദ്ര സ്ത്രീ സംഗം ചെയ്തിട്ടുണ്ടെന്നും
അതുമൂലം അവൎക്ക യാതൊരു പാതിത്യമൊ പാപ
മൊ സിദ്ധിച്ചിട്ടില്ലെന്നും മറ്റുമുള്ള കഥ ഗോപാല
ന്റെ സ്മൃതിയിൽ ഇതുവരെ കണ്ടിട്ടും കേട്ടിട്ടുമില്ല
യായിരിക്കാം. ശൂദ്രരുടെ സ്മൃതിപരിചയം ഇത്രയൊ
ക്കെയുണ്ടാവാൻ പാടുള്ളു.

ഗോ—മേ— ശൂദ്രസ്ത്രീ സംഭോഗത്തിൽ അതി ഭ്രാന്തന്മാരാ
യ ചില ബ്രാഹ്മണരും ബ്രാഹ്മണസംഭോഗം ശ്രേ
യസ്കരമാണെന്നും സുകൃതമാണെന്നും തെറ്റായി
ധരിച്ചുവശായിട്ടുള്ള ചില ശൂദ്രരും ഇങ്ങിനെ പ്രതി
വാദിച്ച എന്ന സൎവ്വാപരാധിയാക്കി തീൎപ്പാൻ ശ്ര
മിക്കാതിരിക്കയില്ലെന്ന ഞാൻ മുമ്പെതന്നെ ആ
ലോചിച്ചിട്ടുള്ളാതാണ. യോഗാഭ്യാസം ശീലിച്ചിട്ടു
ള്ള ചില മഹാത്മാക്കൾ പാഷാണം ഗന്ധകം ഹരി
താലം മുതലായവയെ ഭക്ഷിക്കുന്നത കണ്ടിട്ട സാ
ധാരണ ജനങ്ങളും അതപ്രകാരം ചെയ്വാൻ ഒരുങ്ങു
ന്നതായാൽ അനുഭവിപ്പാനിരിക്കുന്ന ഫലം പറ
യേണമെന്നില്ലല്ലൊ— അനേകായിരം സംവത്സരം26

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/213&oldid=194484" എന്ന താളിൽനിന്ന് ശേഖരിച്ചത്