താൾ:CiXIV269.pdf/211

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പത്താം അദ്ധ്യായം 199

"ഉപായത്തിലായ്ക്കോട്ടെ" എന്ന നോം പ്രസ്താവി
ച്ചത് സംബന്ധം വേറെ എങ്ങും ഉണ്ടാക്കാതെ അ
ങ്ങിനെയിങ്ങിനെ എവിടുന്നെങ്കിലും കഴിച്ചോട്ടെ എ
ന്ന മാത്രമാണ— അസംബന്ധം പറവാൻ നോം
അത്ര വിഡ്ഢിയാണ? കന്മനയും ആ പെണ്ണും തമ്മി
ൽ തരവും ചേൎച്ചയും ഉണ്ടൊ എന്ന ഗോപാലൻ
കന്മനയുമായിട്ട രണ്ട നാഴികനേരം സംസാരിച്ചാ
ൽ മനസ്സിലാകും. കന്മന മിടുമിടുക്കനാണ— കന്മന
ക്ക ഇങ്ങിനെ തോന്നിയത ഗോപാലന്റെ മഹാഭാ
ഗ്യം എന്നെ നോം പറയുന്നുള്ളു.

ഗോ—മേ— സംബന്ധ കാൎയ്യത്തിൽ എനിയും ഒരു വലി
യ വൈഷമ്യം ഇരിക്കുന്നുണ്ട— ഉയൎന്ന ജാതിക്കാ
രുമായുള്ള സംബന്ധം സ്വജാതിയിൽ യാതൊരാളെ
യും കിട്ടില്ലെന്ന തീൎച്ച വന്നതിൽ പിന്നെ ആലോ
ചിക്കാമെന്നാണ അടിയൻ തീൎച്ചപ്പെടുത്തീട്ടുള്ളത—
നമ്പൂരിമാൎക്കൊ പട്ടന്മാൎക്കൊ ഈ ജന്മം ആ പെ
ണ്ണിനെ സംബന്ധത്തിന്ന കൊടുക്കരുതെന്നാണ
അടിയൻ വിചാരിച്ചു വരുന്നത— ആവക സംബ
ന്ധം ഈ തറവാട്ടിൽ ഇതുവരെയുണ്ടായിട്ടിലെന്ന
മാത്രമല്ല, എനി ഉണ്ടാവാനും പ്രയാസമാണ.

പു—ന— ഗോപാലന്റെ ബുദ്ധിയും ആലോചനയും തല
കീഴ്പട്ടാണില്ലേ? ബ്രാഹ്മണ സംബന്ധം ഇല്ലാത്ത
തറവാട്ടിൽ എന്തൊരു ഗുണമാണുള്ളത? ബ്രാഹ്മണ
രുടെയും നമ്പൂരാരുടെയും നേരെ ഗൊപാലന എന്താ
ണിത്ര വിരോധം വന്നിട്ടുള്ളത— ബ്രാഹ്മണ ദ്വേ
ഷം കുലക്ഷയ കരമാണെന്ന ഗോപാലൻ എനിയും
മനസ്സിലാക്കീട്ടില്ലെ?

ഗോ—മേ— അടിയൻ ൟ പറഞ്ഞിട്ടുള്ളാതൊന്നും ബ്രാഹ്മ

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/211&oldid=194468" എന്ന താളിൽനിന്ന് ശേഖരിച്ചത്