താൾ:CiXIV269.pdf/210

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

198 പത്താം അദ്ധ്യായം

കൊണ്ടും അവൾക്ക അനുരൂപനായ ഒരു ഭൎത്താവി
നെ ഉണ്ടാക്കി കൊടുക്കുന്നതമാത്രമല്ലാതെ അതിനി
ടയിൽ ദേവേന്ദ്രൻ താൻതന്നെ വന്നു ചോദിക്കു
ന്നതായാലും ഞാനൊ അവളുടെ അഛനൊ ജീവ
നോടെയുണ്ടെങ്കിൽ ഒരിക്കലും സമ്മതിക്കുന്നതല്ല.

പു—ന— എന്നാൽ കന്മനയെ അതവരെ നോം പറഞ്ഞ
താമസിപ്പിച്ചോളാം. ഇപ്പോൾതന്നെ കന്മന ഓരൊ
ദിവസം ഓരൊ സംവത്സരം പോലെയാണ കഴിച്ചു
കൂട്ടുന്നത— ആ പെണ്ണിന കന്മനതന്നെ മതി— ആ
ൾബഹു രസികനാണ. സമൎത്ഥനാണ— അതവ
രെ എല്ലാം ഉപായത്തിലായ്ക്കോട്ടെ— നാലു സംവ
ത്സരം കഴിഞ്ഞിട്ട മതി സംബന്ധം.

ഗോ—മേ— (സഹിച്ചു കൂടാത്ത വെറുപ്പോടെ) "ഉപായ
ത്തിൽ" എന്ന പറഞ്ഞത ഗോപാലന്റെ വീട്ടിൽ
നടക്കുകയില്ല— ആലോചിക്കാതെ അസംബന്ധം
സംസാരിക്കുന്നത സുഖക്കേടിന്ന കാരണമായി
രിക്കും. സംബന്ധക്കാരന്റെ കാൎയ്യത്തിലും കുറെ
ആലോചിക്കേണ്ടതുണ്ട. ധനികനായതുകൊണ്ടൊ
ധാരാളിയായതുകൊണ്ടൊ സുഭഗനായതുകൊണ്ടൊ
മാത്രം മതിയായി വരുന്നതല്ല— അവളുടെ എല്ലാ
അവസ്ഥക്കുംപറ്റിത്തരമുള്ള ഒരു ഭൎത്താവിനെ കി
ട്ടേണമെന്നാണ ഞങ്ങളുടെ അത്യാഗ്രഹം— വകതി
രിവില്ലാത്ത മനുഷ്യനിൽനിന്ന ഇവളെക്കൊണ്ട
ധനം സമ്പാദിക്കേണമെന്ന ഞാൻ വിചാരിക്കു
ന്നില്ല. അതപ്രകാരം ചെയ്യേണ്ടുന്ന ആവശ്യ
വും ഇല്ല.

പു—ന— ഗോപാലന മുഷിച്ചിൽ വേണ്ട—കെട്ട്വൊ? നോം
പറഞ്ഞത ഗോപാലന മനസ്സിലാവാഞ്ഞിട്ടാണ—

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/210&oldid=194465" എന്ന താളിൽനിന്ന് ശേഖരിച്ചത്