താൾ:CiXIV269.pdf/20

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

8 ഒന്നാമദ്ധ്യായം

അഹമ്മത പിന്നിലുമായിട്ട അംശത്തിലേക്കപോയി. അതി
ൽപ്പിന്നെ ഗോവിന്ദൻ കണ്ടപ്പനോട കുറെ ഉമിക്കരിയും
ഭസ്മവും വാങ്ങി കുളപ്പുരയിലേക്കും കണ്ടപ്പൻ നെരെ അടു
ക്കളയിലേക്കും നടന്നു. ഗോവിന്ദന്റെ വരവ നിമിത്തം
താൻ വിചാരിച്ച ചില കാൎയ്യത്തിന്ന കേവലം മുടക്കം
വന്നു എന്നു കണ്ടിട്ട കണ്ടപ്പന ഉള്ളിൽ വളരെ കുണ്ഠിത
മുണ്ടായി. കുഞ്ഞികൃഷ്ണമേനൊൻ ഇന്ന അംശത്തിൽ പോ
കുമെന്നുള്ള വിവരം കണ്ടപ്പൻ രണ്ടുമൂന്നുദിവസം മുമ്പെ
അറിഞ്ഞിട്ടുണ്ടായിരുന്നു. അതുകൊണ്ട അവൻ ആ അ
വസരത്തിൽ ഒരു ദിക്കിൽ പോയി തന്റെ ഇഷ്ടസിദ്ധി
വരുത്തി വരുവാൻ ചില ഏർപ്പാട ചെയ്തിട്ടുണ്ടായിരുന്നു.
അതിന്ന ഇപ്പോൾ തരമില്ലാതെ വന്നത അവന്ന ഒരു
ഹൃദയ ശല്യമായി തീൎന്നിരിക്കുന്നു. എനി ഇങ്ങിനെയു
ള്ള അവസരം കിട്ടാനും വളരെ പ്രയാസമാണ. കണ്ട
പ്പൻ ആകപ്പാടെ വിഷണ്ഡനായി അടുക്കിളയുടെ തെ
ക്കെ ഭാഗത്ത ഇട്ടിട്ടുള്ള അരിപ്പെട്ടിയുടെ പടിഞ്ഞാറെ
വശം വടക്കോട്ട നോക്കിയിരുന്ന മനസ്സകൊണ്ട വിചാ
രിച്ചതുടങ്ങി.

“ഇത എന്തൊര നട്ടം തിരിച്ചിലാണ? എത്ര ദിവസം പാ
ടനടന്നിട്ടാണ ഇന്നേക്ക ഒരു വിധത്തിൽ സമ്മതിച്ചത?
ആവിടെ ഊണുകഴിച്ച താമസിക്കുന്ന ശങ്കരമേനോനും
ഇല്ലായിരുന്നു. ഇന്ന നല്ല തരമായിരുന്നു. ഈ ഗോ
വിന്ദനെ ഇന്നലെ വരരുതാഞ്ഞൊ. ഈക്കാലൻ എന്തിന
ഇന്ന വന്നു? എനി എന്നാണ സാധിക്കുന്നത. രാത്രി
ഇവിടന്ന തെറ്റാനും പാടില്ല. തെറ്റിയാൽ ഒട്ട തരവും
ഇല്ല. എന്റെ കാലക്കേട. കിട്ടുണ്ണീനായര വലിയ ജന്മാ
ന്തരക്കാരനാണ. അയാളെ പറ്റിക്കൻ ഞാൻ എത്ര
ദിവസമായി നോക്കുന്നു? ഒരിക്കലും സാധിക്കുന്നില്ല
ല്ലൊ എന്താണീശ്വരാ വേണ്ടത. മോര വാങിക്കൊണ്ട

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/20&oldid=194023" എന്ന താളിൽനിന്ന് ശേഖരിച്ചത്