താൾ:CiXIV269.pdf/191

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പത്താം അദ്ധ്യായം 179

വണ്ണം ഉണ്ടായാൽതന്നെ ഭേദമായി. ആന്തരത്തിൽ മന
സ്സകൊണ്ട നിന്ദിക്കുന്ന ചില കൂട്ടരുണ്ട— അവർ പുറമെ
പാണനെപ്പോലെ അടിയൻ, ഇറാൻ, എന്നിങ്ങനെ
പറഞ്ഞു തൊഴുതു പുറമെ ബഹു ഭക്തികാട്ടുന്നതകൊണ്ട
എന്താണ പ്രയോജനം? ഗോപാലന്റെ സ്ഥിതി അങ്ങി
നെയല്ലെന്നു നോക്ക നല്ല വിശ്വാസമായിരിക്കുന്നു. അ
തകൊണ്ട ഗോപാലന നമ്മുടെ ഒന്നിച്ചുതന്നെയിരിക്കാം
ഒരുവിരോധവും ഇല്ല— ഗോപാലൻ ഇരിപ്പാൻ ഭാവമി
ല്ലെങ്കിൽ നോമും ഇരിക്കാൻ വിചാരിക്കുന്നില്ല— ഗോപാ
ലൻ ഇരുന്നല്ലാതെ നോം‌ഇരിക്കില്ല" എന്നപറഞ്ഞു
അവിടെ എഴുനീറ്റനിന്നു."തിരുമനസ്സുകൊണ്ട‌അവി
ടെ എഴുന്നള്ളിയിരിക്ക— അടിയൻ ഇരുന്നോളാം, എന്ന
പറഞ്ഞ ഗോവിന്ദനെ അയച്ചു ഒരു പുല്ലുപായ എടപ്പി
ച്ചുകൊണ്ടുവരീച്ചു നിലത്തിട്ട നമ്പൂരിപ്പാട്ടിനെ തൊഴുതും
കൊണ്ട അതിൽ ഇരുന്നു— ഗോപാലമേനോൻ ഇരുന്നു
എന്നുകണ്ടാറെ നമ്പൂരിപ്പാടും കസേലമേൽ ഇരുന്നു ചി
രിച്ചുകൊണ്ട സംസാരിപ്പാൻ തുടങ്ങി.

പുരുഹൂതൻനമ്പൂരി— ഗോപാലനെ കാണേണമെന്നു ഇ
ശ്ശിദിവസായി വിചാരിക്കുന്നു— അത ഇന്ന സാ
ധിച്ചു. നോം ഇതവരെ ഇവിടെ വരികയൊ ഗോ
പാലനെകണ്ട സംസാരിക്കയൊ ചെയ്കയുണ്ടായിട്ടി
ല്ല. ഗോപാലന്റെഭവനം നമ്മ ശിക്ഷയായിരിക്കു
ന്നു, ഈ വള്ളി പടൎന്നുകിടക്കുന്നത നോക്ക നന്ന
ബോധിച്ചു, അതിശായിരിക്കുന്നു— അതിന്റെ ഉ
ള്ളിൽപോയി അരനാഴിക ഇരിക്കണം എന്നൊരുമോ
ഹം. നോക്ക ഇതപോലെ ഒന്ന ഇല്ലത്തെ കിഴക്കെ
മുറ്റത്ത ഉണ്ടാക്കാൻ കഴിയൊ എന്ന ഒന്ന പരീ
ക്ഷിക്കണം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/191&oldid=194360" എന്ന താളിൽനിന്ന് ശേഖരിച്ചത്