താൾ:CiXIV269.pdf/182

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

170 ഒമ്പതാം അദ്ധ്യായം

കേട്ടു. തന്നെ സല്ക്കരിപ്പാൻ വേണ്ടി വല്ലതിനും പറഞ്ഞ
യക്കയാണെന്ന വിചാരിച്ച ഈ വിഡ്ഢി ഇരുന്ന ദിക്കി
ൽ നിന്ന വിളിച്ചു പറഞ്ഞു തുടങ്ങി. "ഹേ കുണ്ടുണ്ണി
മേനോൻ. എനിക്ക യാതൊന്നും ആവശ്യമില്ല. വെ
റുതെ പണം ചെലവു ചെയ്യണ്ട. നിങ്ങൾ ഇങ്ങട്ടെ വ
രിൻ. ഞാൻ ഒന്നുപറഞ്ഞോട്ടെ— എനിക്ക ഒരുസാധ
നവും വേണ്ട നിങ്ങളാണ വേണ്ട" ഇങ്ങിനെ തിരക്കുകൂ
ട്ടിത്തുടങ്ങി. അങ്ങിനെയിരിക്കെ കുണ്ടുണ്ണിമേനോനും അ
യാളുടെ വഴിയെ കൊച്ചമ്മാളുവും കോലായിലേക്ക കടന്നു
വന്നു. ഹേഡ്കൻസ്റ്റേബൾ രണ്ടാമതും നൊടിഞ്ഞുതുട
ങ്ങി. "ഛി! ഛി! ഇതൊന്നും ആവശ്യമില്ല-നിങ്ങളെ ഉ
പദ്രവിക്കാനല്ല ഞാനിവിടെ വന്നിട്ടുള്ളത. എനിക്ക കൊ
ച്ചമ്മാളുഅമ്മേടെ കയികൊണ്ട ഒരുപിടിച്ചോറ കിട്ടിയാൽ
മാത്രം മതി–അത എനിക്ക അമൃതിനേക്കാൾ അതിരസമു
ള്ളതായിരിക്കും— ഹെ— കുണ്ടുണ്ണിമേനോൻ, താങ്കൾ വൃഥാ
അങ്ങുമിങ്ങും മണ്ടി നട്ടംതിരിച്ചിലുണ്ടാക്കെണ്ട" പങ്ങശ്ശ
മേനോൻ ൟപറഞ്ഞുതൊന്നും എരേമൻനായൎക്ക അശേ
ഷം രസമായില്ല. അയാൾ മനസ്സുകൊണ്ട ശകാരിച്ചുതുട
ങ്ങി. "തനിക്കവെണ്ടെങ്കിൽ വേണ്ടുന്ന ആളുകൾ ആ
യ്ക്കോളും. ഓ ഹൊ, വെണ്ടാത്തമനുഷ്യൻ എനിക്കറിയാം—
എന്തിനാണ വമ്പുപറയുന്നത. ഞാൻ അറിഞ്ഞവമ്പല്ലെ?
എനിക്ക് അതെങ്കിലും ഇത്തിരി കഴിക്കരുതെ? മറ്റുള്ള എ
ല്ലാസുഖവും ഇന്നതാനായ്കോളു" എരേമൻനായര ഇങ്ങി
നെ ഓരോന്ന വിചാരിച്ചു പങ്ങശ്ശമേനോനെ മനസ്സി
ൽ ശപിച്ചുംകൊണ്ട നില്ക്കുമ്പോൾ കുണ്ടുണ്ണിമേനോൻ
അയാളെവിളിച്ചു അകത്തേക്ക കൊണ്ടുപോയിട്ട സ്വകാ
ൎയ്യം പറഞ്ഞു.

കു—മെ— ഞാൻ നേൎത്തെതന്നത ഇങ്ങട്ടതന്നെ കാണട്ടെ—
ചിലതെല്ലാം മേടിച്ചുകൊണ്ടവരേണ്ടതുണ്ട. തല്ക്കാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/182&oldid=194338" എന്ന താളിൽനിന്ന് ശേഖരിച്ചത്