താൾ:CiXIV269.pdf/181

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഒമ്പതാം അദ്ധ്യായം 169

മാറിപ്പോയി? ഞാനെന്തിനാന വെറുതെ താമസിക്കു
ന്നത? വന്ന കാൎയ്യം ഇന്നേത്തെ രാത്രികൊണ്ട വെടിപ്പാ
ക്കുന്നത തന്നെ. സംശയിക്കണ്ട. അതിനുള്ള പുറപ്പാ
ടല്ലെ കാണുന്നത? ഇത എന്തോരിളിഛവായനാണ? പ
ണം വാങ്ങുന്നതായിരുന്നെങ്കിൽ ഒരു നിമഷം കൊണ്ടു വ
ല്ലതും ഇരുനൂറുറുപ്പികയിൽ കുറയാതെ കിട്ടുമായിരുന്നു.
അതു മുമ്പിനാൽ വാങ്ങികീശയിൽ ഇട്ടിട്ടല്ലെ ഇതെല്ലാം
ആലോചിക്കേണ്ടത? മനുഷ്യന്മാൎക്ക ഉളുപ്പില്ലാഞ്ഞാൽ എ
ന്തോരു നിവൃത്തിയാണ? ആയ്ക്കോട്ടെ. എനിക്കെന്താണ
ചേതം? ഞാൻ ഏതായാലും വെറുതെ ആയിട്ടില്ല. നാലുറു
പ്പിക കിട്ടിട്ടുണ്ട. അത്രയെങ്കിലും ആയി. മൂപ്പര ഇന്ന
ആരെ എല്ലാമാണ തൊഴുതു കുമ്പിടാൻ പോകുന്നത എന്ന
എനിക്ക മനസ്സിലാകുന്നില്ല" എന്നിങ്ങിനെ വിചാരിച്ച
എരെമ്മൻ നായര പറഞ്ഞു.

എരെമ്മൻനായര— എനിക്ക് സ്റ്റേഷനിൽ ഇന്ന പാറാവു
ണ്ടെല്ലൊ. നാളെ രാവിലേക്ക ഞാൻ ഇവിടെ എത്തി
യാൽ പോരെ? പാറാവുമുടക്കം ചെയ്തകൊണ്ട വ
ല്ല ആക്ഷേപവും വന്നാൽ അത തരക്കേടല്ലെ?

പ—മെ— ആരാണ ആക്ഷേപിക്കാൻ പോണത? ആ
ക്ഷേപിക്കേണ്ടവൻ ഞാനല്ലെ? താനിന്ന പാറാ
വിന്ന പോകണ്ട. നമുക്ക ഒന്നിച്ച പോകാം. താ
നില്ലാഞ്ഞാൽ ഒന്നും തരമാവില്ല.

ഇങ്ങിനെ പറഞ്ഞുകൊണ്ടിരിക്കുന്നമദ്ധ്യെ കൊച്ചമ്മാളു
കുണ്ടുണ്ണി മെനോനെ അകത്തേക്ക വിളിച്ച ചിലതെല്ലാം
സംസാരിപ്പാൻ തുടങ്ങി. "അത തന്നെയാണ വേണ്ട
ത ഞാൻ തന്നെ പോയ്ക്കളയാം. ക്ഷണത്തിൽ ഞാൻ
മടങ്ങി വരാം" ഇങ്ങിനെ കുണ്ടുണ്ണിമേനോൻ ഇടക്കിട
ക്കു പറഞ്ഞിട്ടുള്ള മറുവടിഎങ്ങിനയൊ പങ്ങശ്ശമേനോൻ


22

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/181&oldid=194336" എന്ന താളിൽനിന്ന് ശേഖരിച്ചത്