താൾ:CiXIV269.pdf/180

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

168 ഒമ്പതാം അദ്ധ്യായം

ഇന്ന ഇവിടെതന്നെ പാൎത്തുകളയാം—എന്താണ കു
ണ്ടുണ്ണിമേനോൻ ഒന്നും മിണ്ടാത്തത? ഞാൻ ഇ
ന്ന പോണില്ലെന്ന വെച്ചതുകൊണ്ട കുണ്ടുണ്ണിമേ
നോന വല്ലവിരോധവും ഉണ്ടൊ?

കു—മെ— നാരായണ! നാരായണ! എന്താണ ഇങ്ങിനെ
കല്പിക്കുന്നത? എനിക്ക് വിരോധമൊ? എനിക്കുള്ള
സന്തോഷം പറഞ്ഞാലൊടുങ്ങില്ല— ഇന്ന പോവാ
നയക്കരുതെന്ന ഞാൻ ആദ്യംതന്നെ വിചാരിച്ച
കാൎയ്യമായിരുന്നു— അതിലേക്ക ഭാവിച്ചപ്പോൾ യജ
മാനൻ എന്തൊ ശങ്കിച്ച വെറുതെ കലശൽകൂടിയ്ത
കൊണ്ട ഞാൻ ഭയപ്പെട്ട പിന്നെ ഒന്നും മിണ്ടാതി
രുന്നതാണ.

പ—മെ— കഷ്ടം തന്നെ. ഞാൻ കുണ്ടുണ്ണിമേനോനോടും ഇ
വിടുത്ത അമ്മയോടും വെറുതെ ഇത്തിരി ശണ്ഠയി
ട്ടുപോയി. ആളെ അറിയാഞ്ഞാൽ അങ്ങിനെയെ
ല്ലാം വരുന്നതാണ. കുണ്ടുണ്ണിമേനോനെ അതു
കൊണ്ട എന്റെ നേരെ വല്ല സുഖക്കേടും ഉണ്ടോ?

കു—മെ— ശിവശിവ! എനിക്ക സുഖക്കേടൊ? ആരോട ?
ഇന്ന പോണില്ലെന്ന വെച്ചത് എനിക്ക് വലിയ സ
ന്തോഷമായി. എല്ലാ വിവരവും യജമാനനെ അറി
യിക്കാലൊ.

പ—മെ— എരെന്മൻനായരെ, നമുക്ക് ഒന്നിച്ച നാള രാവി
ലെ പോകാം വന്ന കൎയ്യം എല്ലാം ഇന്ന രാത്രികൊണ്ട
തന്നെ നമുക്ക വെടിപ്പാക്കിക്കളയാം. ദുൎഗ്ഘടം ഓ
രോന്ന തീൎന്നു പോയ്ക്കോട്ടെ.

എരെന്മർനായര ഇതെല്ലാം കെട്ടമനസ്സുകൊണ്ട വിചാ
രിച്ചു തുടങ്ങി. "കഷ്ടം! മൂപ്പര കൊച്ചമ്മാളുവിന്റെ വല
യിൽ കുടുങ്ങിപ്പോയി! മട്ടെല്ലാം എത്രവേഗം കൊണ്ട

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/180&oldid=194333" എന്ന താളിൽനിന്ന് ശേഖരിച്ചത്