താൾ:CiXIV269.pdf/179

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഒമ്പതാം അദ്ധ്യായം 167

യിരിക്കുന്നു എന്ന നാലഞ്ചാളെ സ്വാധിനം‌പിടിച്ച നിങ്ങ
ങ്ങളും ഒരന്യായംകൊണ്ടചെല്ലിൻ കാണട്ടെ കളി— നിങ്ങ
ൾ മിണ്ടാതിരിക്കിൻ—മൂപ്പര തലകുത്തിമറിയുന്നത ഞാൻ
കാണിച്ചുതരാം— ഈ ചാടുന്നതൊന്നും നിങ്ങൾ കാൎയ്യമാ
ക്കെണ്ട. കൊച്ചമ്മാളു കണ്ടാൽ ഒട്ടുഭേദമല്ലൊ. അദ്ദേഹം ഇ
പ്പോൾ പട്ടിപോലെയാവും— കണ്ടില്ലെ മൂപ്പരുടെ ശൃംഗാ
രിപ്പുറപ്പാടും അന്വേഷിപ്പാൻ വന്ന സമയവും— ഇവി
ടെ കടന്നവീഴാൻ ഒരു ഹേതും കിട്ടാഞ്ഞിട്ട കിടന്നു പിടക്ക
യായിരുന്നു— എനിക്കുറെനാളത്തേക്ക ഇവിടുന്ന പോ
കുമെന്നുംമറ്റും വിചാരിക്കെണ്ട. അടുപ്പുചുഴറ്റിയിട്ട പൂ
ച്ചയെപ്പോലെ എനി ഇവിടുന്ന വിടില്ല— പത്തൊ പതി
നഞ്ചൊ ഉരുൾ വിശേഷമോതിരമുണ്ടായിരുന്നു— ആ വിര
ലിന്മെൽ കണ്ട രണ്ടുരുൾമാത്രമെ എനി ബാക്കിയുള്ളു— അ
ത ഇന്ന കൊച്ചമ്മാളുനും കൊടുക്കും. അവൾക്ക എല്ലാം
കൊണ്ടും നല്ലകാലംതന്നെ"

ഇങ്ങിനെ പറഞ്ഞുകൊണ്ടിരിക്കുമ്പോളാണ പങ്ങശ്ശ
മേനോൻ വിളിച്ചിട്ടുണ്ടായിരുന്നത—എരേമൻനായര ഉ
റുപ്പിക ഒരുകണ്ടം കടല്ലാസ്സിൽ ചുരുട്ട് അടിക്കുപ്പായത്തി
ന്റെ കീശ്ശയിലിട്ടു കുണ്ടുണ്ണിമേനോനെ മുമ്പിൽ നടത്തി
ക്കൊണ്ട പങ്ങശ്ശമേനോന്റെ അരികെചെന്നു ഓഛാനി
ച്ചുനിന്നും—അപ്പോൾ പങ്ങശ്ശമേനോൻ കുണ്ടുണ്ണിമേനോ
നെ അരികത്തവിളിച്ചു. അല്പം സന്തോഷഭാവത്തോടെ
ചിരിച്ചുംകൊണ്ട പറഞ്ഞു.

പ—മെ—കുണ്ടുണ്ണിമേനോൻ യാതൊന്നും പരിഭ്രമിക്കണ്ട.
കാൎയ്യം എന്തെങ്കിലും ആട്ടെ അതെല്ലാം നമുക്ക വെ
ടിപ്പാക്കാം— ഞാൻ ഇന്ന പോണില്ലെന്നാണ വി
ചാരിക്കുന്നത. നേരം അസമയമായി— കൊച്ചമ്മാ
ളുഅമ്മ ഉണ്ണാനും ക്ഷണിച്ചിട്ടുണ്ട. അതകൊണ്ട

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/179&oldid=194331" എന്ന താളിൽനിന്ന് ശേഖരിച്ചത്