താൾ:CiXIV269.pdf/172

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

160 ഒമ്പതാം അദ്ധ്യായം

തകൊണ്ടല്ലെ. നിങ്ങൾ ഇവിടെ വന്ന ഇങ്ങിനെ
ബുദ്ധിമുട്ടുവാൻ സംഗതിവന്നത? എന്റെ ഗുണം
നിമിത്തമല്ലെ ഈ കൊലായി ഇങ്ങിനെ പൊടി
പൊടിയായ്ത? എനിയും എന്തെല്ലാമാണെ നിങ്ങൾ
ചെയ്വാൻ വിചാരിച്ചിട്ടുള്ളത എന്ന ആര കണ്ടു?

പങ്ങശ്ശമേനോന ഇവളുടെ ഇപ്പഴത്തെ വാക്ക വലി
യ വ്യസനകരമായിട്ടാണ തോന്നിയ്ത. തന്റെ മുഠാള
ത്വത്തെപ്പറ്റി വല്ലാതെ വിചാരിച്ചു പിന്നെയും ധൈൎയ്യ
ത്തോടെ പറഞ്ഞു.

പ—മെ— ഛി! ഛി! അതൊന്നും സാരമില്ല— കേവലം
നിസ്സാ‍രം— സൌന്ദൎയ്യവും മൎയ്യാദയും ഒന്നിച്ചു കാ
ണുമ്പോൾ ഇങ്ങിനെയുള്ള സ്ത്രീകളൊട പലൎക്കും
അസൂയയും നീരസവും ഉണ്ടാകുന്നത സാധാരണ
മാണ. ചില പോക്കിരികൾ— ധിക്കാരികൾ— ശു
ദ്ധമെ പെറുക്കികൾ— ധൂൎത്തന്മാർ. ഇവറ്റയുടെ
മനോരഥം സാധിക്കാത്ത വെറുപ്പകൊണ്ട വല്ല
തോന്ന്യാസവും കാട്ടുന്നത ആര കണക്കവെക്കും.
ഇതകൊണ്ടൊന്നും നിങ്ങൾ ഒരു തൃണത്തോളം കൂട്ടാ
ക്കെണ്ട. നിങ്ങളുടെ മാനം ഞാൻ രക്ഷിച്ചുതരും.
നിങ്ങൾ എന്തു പറയുന്നുവൊ അത പ്രകാരം ഞാൻ
ചെയ്യാതിരിക്കില്ല. കൊടുങ്ങല്ലൂർ ഭഗവതിതന്നാണ
പഴനിവേലായുധനാണ ഞാൻ ചെയ്യാതിരിക്കില്ല.
ഞാൻ സാധാരണ ചില ദിക്കുകളിൽ ചെന്നാൽ
പ്രവൃത്തിച്ചു വരുന്നത പോലെ ചില കോപ്പിരാട്ടം
കാട്ടിപ്പോയതിന്മേൽ നിങ്ങൾ മുഷിയരുതെ— അ
ബദ്ധം എല്ലാവൎക്കും വരുന്നതല്ലെ വിശേഷിച്ച ഞാ
ൻ ഒരു മുൻകോപിയാണ. ചില സ്ഥലത്ത അത
കൂടാതെയും കഴികയില്ല. ഞാനിവിടെ വന്നസമയം

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/172&oldid=194313" എന്ന താളിൽനിന്ന് ശേഖരിച്ചത്