താൾ:CiXIV269.pdf/170

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

158 ഒമ്പതാം അദ്ധ്യായം

ഭ്രമിച്ചുഎന്ന പറയുന്നത ആശ്ചൎയ്യമല്ലേ. ഇങ്ങിനത്തെ
സൌന്ദൎയ്യം കണ്ടാൽ സാക്ഷാൽജഗദീശ്വരനും കൂടി ഭ്രമി
ച്ചു പോകും. എന്റെ സുകൃതപരിപാകം തന്നെ. ഏതാ
യാലും കോന്തിമെനോനവർകൾക്ക ഗുണം വരട്ടേ. അ
ദ്ദേഹത്തിന്റെ കൃപകൊണ്ടാണ എനിക്ക ഇത്രോടം സാ
ദ്ധ്യമായത" എന്നിങ്ങനെ വിചാരിച്ച ചിരിച്ചുംകൊണ്ടു
പങ്ങശ്ശമേനോൻ കസവേഷ്ടിയെടുത്ത പടിയിന്മേൽ
വെച്ചു കിണ്ടിയിലെ വെള്ളം എടുത്തു മുഖം കഴികു തീൎത്ഥ
വും പ്രസാദവും വാങ്ങുവാൻ ഭാവിക്കുന്നതൊ എന്ന കാ
ണികൾ ശങ്കിക്കുമാറു അത്യാദരവോടെ കയി കാട്ടി. "അ
ല്പംകൂടി താമസിക്കണെ. ഞാൻ അകത്ത പോയി മറ്റൊ
രു പാത്രംകൂടി എടുത്തുകൊണ്ട വന്നോട്ടെ. എന്നു പറ
ഞ്ഞു ചായയും പിടിയിന്മേൽ വെച്ചു വേഗത്തിൽ തന്റെ
അറയിൽ പോയി ഒരു പാനപാത്രം എടുത്തുകൊണ്ടുവന്നു.
അതൊ മദിരാശിയിൽനിന്ന അതിമനോഹരമായി പ
ണി ചെയ്യിച്ച വരുത്തിട്ടുള്ള ഒരു വെള്ളിപ്പാത്രമായിരുന്നു.
ഏകദേശം നൂറ്റമ്പതുറുപ്പിക വിലക്ക പോരും. പങ്ങ
ശ്ശമേനോന്റെ മുഖാന്തരം അത കിണ്ടിയിലെ വെള്ളം
കൊണ്ട ഒന്നു രണ്ടു പ്രാവശ്യം നല്ലവണ്ണം കഴുകിത്തോ
ൎത്തിയതിൽ പിന്നെ ചായയിൽ മുക്കാലംശം എടുത്ത അ
തിൽ പകൎന്ന ഹേഡകൻസ്റ്റേബളുടെ കയ്യിൽ കൊടുത്തു
ബാക്കിയുള്ളത മുഴുവനും അവൾ കുടിക്കയും ചെയ്തു. പ
ങ്ങശ്ശമേനോനെ വശീകരിപ്പാൻ വേണ്ടി യാതൊരൌഷ
ധവും ചായയിൽ ചേൎത്തിട്ടില്ലെന്നു അദ്ദേഹത്തെ ബോ
ദ്ധ്യപ്പെടുത്തുവാൻ വേണ്ടി മാത്രമാണ ഇവൾ ഇങ്ങി
നെ ഒരു സൂത്രം പ്രയോഗിച്ചിട്ടുണ്ടായിരുന്നത. എന്നാ
ൽ അദ്ദേഹം ആളൊരു സമൎത്ഥനായിരുന്നതകൊണ്ടു ഇ
തിന്ന വേറെ ഒരു ഗൂഢാൎത്ഥമാണ മനസ്സിലാക്കിട്ടുണ്ടാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/170&oldid=194308" എന്ന താളിൽനിന്ന് ശേഖരിച്ചത്