താൾ:CiXIV269.pdf/169

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഒമ്പതാം അദ്ധ്യായം 157

കേസ്സമുഴുവനും ശുദ്ധമെ വ്യാജമാണെന്നും ചില വിരോ
ധികളുടെ ദുൎബ്ബോധനയിൽ ആ തെമ്മാടിപ്പട്ടര കൃത്രി
മമായി ചില പരുക്കകളുണ്ടാക്കി നല്ല തറവാട്ടുകാരിയും
ചെറുപ്പക്കാരിയുമായ ഒരു സ്ത്രീയെ അപമാനിപ്പാൻ വേ
ണ്ടി മനഃപൂൎവ്വം ഇങ്ങിനെ ഒരുകേസ്സ കെട്ടിയുണ്ടാക്കി ഒരു
ഹരജി കൊണ്ടുവന്നിട്ടുള്ളതാണെന്ന നാളത്തന്നെ വെടി
പ്പായി റിപ്പോട്ട് ചെയ്തുകളയാം. ആ കള്ളക്കുണ്ടുണ്ണിയെ
കുറെ ഒന്ന പഠിപ്പിക്കേണമെന്നു ചിവാരിച്ചിട്ടുണ്ടായി
രുന്നു. ഈ കാൎയ്യത്തിൽ അതിനും അശേഷം തരമില്ലാ
തെയാണ വന്നിട്ടുള്ളത. ഇരിക്കട്ടെ— അത പിന്നെ ഒരി
ക്കലാക്കാം. പന്നി പടലിൽ തന്നെയല്ലെ ? ഈ ശൃംഗാ
രലക്ഷ്മി— എന്റെ പ്രാണപ്രിയാ— ഈ മഹാസുന്ദരി
കുറ്റക്കാരിയാണെന്ന ജന്മനാ ഞാൻ റിപ്പോൎട്ടചെയ്യില്ല,
"എല്ലാം എനി ഹിതം‌പോലെ ചെയ്യാം." എന്ന പറഞ്ഞ
തിന്റെ താല്പൎയ്യം എവിടെ കിടക്കുന്നു ! ഹിതം പോലെ
ചെയ്താൽ മതി. മറ്റു യാതൊന്നും വേണ്ട. വല്ലതും
നാലൊ അഞ്ചൊ അങ്ങട്ട കൊടുത്തു കളയാം. അമ്പത
പൌണ്ട കയ്യിൽ നിരത്തിവെച്ചു കൊടുത്താൽ പോലും
ഈ ഒരു സമ്മതം ഇത്ര വേഗത്തിൽ കിട്ടുന്നതല്ല. എ
ന്റെ മഹാ ഭാഗ്യം. ഇന്നാൾപണിക്കര എന്റെ ജാ
തകം നോക്കിയപ്പോൾ പറഞ്ഞിട്ടുള്ളത യഥാൎത്ഥമായ ഫല
മാണ. ഞാൻ വിചാരിക്കുന്ന കാൎയ്യം സാധിക്കാതിരി
ക്കില്ല ഒത്ത ജാതകമാണ. ഇത എന്തൊരു സൌഭാഗ്യ
മാണ ! ആളുകൾ തമ്മിൽ തല്ലും പിടിയും കൂടുന്നത കുറ്റ
മല്ല. ഞാൻ ഈ സമീപമെങ്ങാനായിരുന്നു പാൎക്കുന്ന
ത എങ്കിൽ ഒരു ഈച്ചപോലും ഈത്തൊടിക്കകത്ത കട
ക്കുന്നതല്ലായിരുന്നു. ഇത കണ്ടാൽ ആൎക്കാണ ഇളകി
പ്പോകാത്തത? വിശ്വാമിത്രനും പരാശരനും മറ്റും‌പണ്ടു

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/169&oldid=194305" എന്ന താളിൽനിന്ന് ശേഖരിച്ചത്