താൾ:CiXIV269.pdf/168

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

156 ഒമ്പതാം അദ്ധ്യായം

ന്മേൽ കൊണ്ടന്നുവെച്ചിട്ട അദ്ദേഹത്തിന്റെ മുഖത്തനോ
ക്കി ചിരിച്ചുംകൊണ്ട പതുക്കെ പറഞ്ഞു. "ഒരുമയമുണ്ടെ
ങ്കിൽ ഉലക്കമെലുംകിടക്കാം" എന്നൊരുപഴഞ്ചൊല്ലുണ്ടെ
ല്ലൊ— ഞാൻ തെല്ലുചായ തയ്യാറാക്കി കൊണ്ടന്നിട്ടുണ്ട—
വിരോധമില്ലെങ്കിൽ ഇത വാങ്ങികഴിക്കാം. എന്നിട്ട വ
ന്ന കാൎയ്യത്തെപ്പറ്റി വേണ്ടപോലെ പ്രവൃത്തിക്കുന്ന
താണ നല്ലത— എനിക്ക ചിലസംഗതികൾ ഇവിടെ സ
വധാനത്തിൽ കേൾപ്പിപ്പാനും ഉണ്ടായിരുന്നു—അരനാ
ഴികനേരം സംസാരിപ്പാൻ എനിക്ക അനുവാദം തരുന്ന
തായാൽ പരമാൎത്ഥം മുഴുവനും ഇവിടേക്ക മനസ്സിലാവാ
നും എന്റെ മനൊവ്യസനത്തിന്നു തല്ക്കാലം അല്പം ശാ
ന്തിയുണ്ടാവാനും ഇടവരുന്നതായിരുന്നു. എനി എല്ലാം
ഇവിടുത്തെഹിതം പോലെ ചെയ്യാം എന്ന മാത്രമെ എനി
ക്ക പറവാനുള്ളു." കൊച്ചമ്മാളുവിന്റെ മേൽ പങ്ങശ്ശ
മേനോന ഇപ്പോൾ എത്രൊണ്ട ഭ്രമവും ആസക്തിയും
ഉണ്ടെന്ന പ്രസ്താവിക്കുന്നതിനെക്കാൾ ഇദ്ദേഹം കൊ
ച്ചമ്മാളുവിന്റെ വിനോദത്തിന്ന വേണ്ടികൊണ്ടന്നുവെ
ച്ചിട്ടുള്ള ഒരു യന്ത്രപ്പാവയാണെന്ന പറയുന്നതാണ വ
ളരെ എളുപ്പമായിട്ടുള്ളത. ഇവൾ കല്പിക്കും പ്രകാരം കേ
ട്ട നടപ്പാൻ നോറ്റുംകൊണ്ട കുത്തിരിക്കുന്ന ഈ മഹാനു
ഭാവൻ ഇവളുടെ അവസാനത്തെ വാചകം കേട്ടപ്പൊ
ൾതന്നെ കൃതനാവുക കഴിഞ്ഞു. ഈ ഭൂലോക മേനക
യുടെ കയികൊണ്ട കാളകൂടവിഷം തന്നെ കൊടുക്കുന്നതാ
യാലും യാതൊരുവൈമുഖ്യമൊ മടിയൊ കൂടാതെ വാങ്ങിക
ഴിപ്പാൻ ഒരുക്കമുള്ള ൟ മനുഷ്യന്ന ചായകുടിക്കുന്നതിൽ
എന്തൊരു വിരൊധമാണ ഉണ്ടാവാനിരിക്കുന്നത. പങ്ങ
ശ്ശമെനോൻ മനസ്സകൊണ്ട വിചാരിക്കയായി—"വന്ന
കാൎയ്യത്തെപ്പറ്റി എന്താണിനി അന്വേഷിപ്പാനുള്ളത,

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/168&oldid=194303" എന്ന താളിൽനിന്ന് ശേഖരിച്ചത്