താൾ:CiXIV269.pdf/167

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഒമ്പതാം അദ്ധ്യായം.

"പങ്ങശ്ശമേനോന്റെ പരിഭ്രമം"

ആറാം അദ്ധ്യായത്തിന്റെ ഒടുവിൽ പ്രസ്താവിച്ചിട്ടു
ള്ള പ്രകാരം ഹേഡ്‌കൻസ്റ്റേബൾ കോലായിൽ ഇരുന്ന
സുഖമായി ഒരുവട്ടം മുറുക്കു കഴിച്ച കൊച്ചമ്മാളുവിന്റെ
അളവില്ലാത്തരൂപസൌന്ദൎയ്യവും നിശ്ചഞ്ചലമായ മനോ
ഗാംഭീൎയ്യവും വിചാരിച്ചു വിചാരിച്ചു ആനന്ദ സമുദ്രത്തി
ൽ തലകീഴായി വീണു മുങ്ങി കരകാണാതെ വലഞ്ഞു വി
വശനായിരിക്കുന്നമദ്ധ്യെ അവൾ രണ്ടാമതും അകത്ത
നിന്ന പുറത്തേക്ക കടന്നുവന്നു. ലാവണ്യാതിശയത്തി
ന്റെ അധിഷ്ഠാനദേവതയായ ഇവളുടെ മുഖപ്രകാശ
ത്തിനും ഭാവത്തിന്നും മുമ്പേത്തേത്തിലും അധികമായ ഒരു
മാധുൎയ്യം ഇപ്പൊൾ നിശ്ചയമായി കൂടിട്ടുണ്ട— അവൾ
കടന്ന വരുന്ന സമയം ശൃംഗാരരസം പരിവാരങ്ങളോടു
കൂടി മുഖരംഗത്തിൽ നിന്ന കൂത്താടുകയും അതുകണ്ടിട്ട മ
ന്ദാക്ഷം പോയി പതുക്കെ അവളുടെ കണ്ണിൽ ഒളിക്കുക
യും ചെയ്തിട്ടുള്ളപ്രകാരം പങ്ങശ്ശമേനോന തോന്നിത്തുട
ങ്ങി— വാസ്തവം പറയുന്നതായാൽ ഇതൊന്നുമല്ല ഉണ്ടാ
യിരുന്നത. വലത്തെ കയ്യിൽ ഒരുകിണ്ടി വെള്ളവും ഇട
ത്തേതിൽ ഒരു സ്പടികപാത്രം നിറച്ച ചായയും കണ്ണുക
ളിൽ പ്രേമരസവും മുഖത്ത മന്ദാക്ഷംകൊണ്ട അതിമനോ
ഹരമായ മന്ദഹാസവും ആയിട്ടാണ ഇപ്പോൾ പുറത്തേ
ക്ക വന്നിട്ടുള്ളത— കോലായിൽ കടന്ന ഉടനെ കിണ്ടി
യും വെള്ളവും പങ്ങശ്ശമേനോന്റെ അരികത്ത പടിയി

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/167&oldid=194301" എന്ന താളിൽനിന്ന് ശേഖരിച്ചത്