താൾ:CiXIV269.pdf/166

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

154 ഏഴാം അദ്ധ്യായം

എന്റെ മനസ്സ അനുവദിക്കുമെന്ന തോന്നുന്നില്ല. മീ
നാക്ഷിക്കുട്ടിയെ കാണേണമെന്ന തന്നെയാണ എന്റെ
മോഹം. രൂപലാവണ്യംകൂടിയുണ്ടെങ്കിൽ ഞാൻ ഭാഗ്യ
വാൻ തന്നെ സംശയമില്ല. സൌന്ദൎയ്യം ഇല്ലാതിരിക്കി
ല്ല. അച്യുതമേനോനെ കണ്ടാൽതന്നെ നിശ്ചയിക്കാ
വുന്നതാണ. അദ്ദേഹം പരമസുന്ദരൻ. അതിസുമു
ഖൻ. മീനാക്ഷിക്കുട്ടിയും ഇതപ്രകാരമല്ലാതെ വരാൻ
പാടില്ല. സൌശീല്യാദി ഗുണസമ്പന്നന്മാരായ സ്ത്രീകൾ
ക്കു സൌന്ദൎയ്യം കൂടി അത്യാവശ്യമാണ. ഏതായാലും ഒ
ന്ന കാണാതെ കഴികയില്ല. സൌന്ദൎയ്യദൎശനം കൂടാതെ
യുള്ള അനുരാഗത്തിന്ന യാതൊരുറപ്പും ഇല്ല. കണ്ടതി
ൽ പിന്നെ വേണ്ട പോലെ നിശ്ചയിക്കാം" എന്നിങ്ങി
നെ വിചാരിച്ച അല്പം ലജ്ജാഭാവത്തോടെ കുഞ്ഞൂശ്ശങ്ക
രമേനോൻ പറഞ്ഞു. "ഒരു സമയം അങ്ങിനെ തന്നെ
ചെയ്യാം. ഏതെങ്കിലും ആ കാൎയ്യത്തെപറ്റി ആലോചി
പ്പാൻ എനിയും അവസരമുണ്ടല്ലൊ. തടസ്ഥങ്ങൾ ഒ
ന്നും നേരിടാത്തപക്ഷം ഞാനും ഒന്നിച്ച വരാം. എ
ന്നാൽ നോം എനി കുളിച്ച ഊണകഴിപ്പാൻ നോക്ക.
നേരം ഒമ്പത മണിയായി. എനിക്ക ഇന്ന അല്പം നേ
ൎത്തെ പോകേണ്ടുന്ന ഒരു കാൎയ്യം കൂടിയുണ്ടു."

അപ്രകാരം ആവാമെന്ന നിശ്ചയിച്ചു രണ്ടു പേരും
സംസാരം നിൎത്തി എഴുനീറ്റു ഉടുപ്പമാറ്റി നിത്യത കുളി
ക്കും പ്രകാരം തന്നെ ഒന്നിച്ചു കുളിയും ഊണും കഴിച്ച അ
ച്യുതമേനോൻ തന്റെ ഒരു സ്നേഹിതനെ കാണ്മാൻ വേ
ണ്ടി മൈലാപ്പൂരിലേക്കും കുഞ്ഞിശ്ശങ്കരമേനോൻ ഹൈ
കോട്ടിലേക്കും ഒരുമിച്ച വണ്ടികയറി പോകയും ചെയ്തു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/166&oldid=194298" എന്ന താളിൽനിന്ന് ശേഖരിച്ചത്