താൾ:CiXIV269.pdf/165

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എട്ടാം അദ്ധ്യായം 153

എന്ന മാത്രമെയുള്ളു. അദ്ദേഹത്തെ കണ്ടുപോലെയു
ള്ള പരിചയം എനിക്ക നല്ലവണ്ണം ഉണ്ട. ആൾ
വളരെ യോഗ്യനും കാൎയ്യപ്രാപ്തനും മൎയ്യാദസ്ഥനും
ആണെന്ന ഞാൻ പല യോഗ്യന്മാർ മുഖേനയും
കേട്ടിട്ടുണ്ട. അദ്ദേഹത്തെ ഒരിക്കൽ കാണേണമെ
ന്നുള്ള താല്പൎയ്യവും എനിക്ക കലശലായുണ്ടു. ഗോ
പാലമേനോന്റെ എല്ലാ അവസ്ഥയും എനിക്ക ത
ന്നെ നല്ല പരിചയമുള്ളാതാണെല്ലൊ. അവർ ര
ണ്ടുപേരും താങ്കളും ഉള്ളപ്പോൾ എല്ലാം ഇങ്ങിനെ
യല്ലാതെ വരാൻ തരമില്ല.

അ—മേ—ഈസ്റ്റർ കല്പനയിൽ താങ്കൾകൂടി വരുന്നതാ
യാൽ അച‌്ശനെ കാണ്മാനും മറ്റും നല്ല അവസര
മാണല്ലൊ. അച‌്ശൻ ആ സമയം കനകമംഗല
ത്തതന്നെ ആയിരിക്കും. ഞങ്ങളുടെ എല്ലാ അ
വസ്ഥയും താങ്കൾകൂടി അറിഞ്ഞിരിക്കേണ്ടതാണെ
ല്ലൊ.

കുഞ്ഞിശ്ശങ്കരമേനോൻ ആലോചിക്കയായി. "എന്താ
ണഅച്യുതമേനോൻ "അച‌്ശനെ കാണ്മാനും മറ്റും നല്ല
അവസരമാണെല്ലൊ" എന്ന പറഞ്ഞിട്ടുള്ളതിന്റെ താല്പ
ൎയ്യം? എന്റെ അന്തൎഗ്ഗതം ഇത്ര ക്ഷണത്തിൽ അച്യുതമേ
നോന മനസ്സിലായൊ? അത വേണ്ടില്ലയായിരുന്നു.
ഞാൻ എന്തൊ വിഡ്ഢിത്വമെല്ലാം പറഞ്ഞിട്ടുണ്ടായിരിക്ക
ണം. ച‌്ശീ! കഷ്ടമായിപോയി. എനിക്ക ഇത്ര ഭ്രമവും പാ
രവശ്യവും ഉണ്ടെന്ന എന്റെ സ്നേഹിതനെ അറിയി
ക്കേണ്ടതില്ലയായിരുന്നു. ഇല്ല അദ്ദേഹം മനസ്സിലാക്കി
ട്ടുണ്ടായിരിക്കില്ല. ഞാൻ അങ്ങിനെയൊന്നും പറഞ്ഞി
ട്ടില്ലല്ലൊ. ഉണ്ടെങ്കിൽതന്നെ എനി എന്താണ നിവൃ
ത്തി? കനകമംഗലത്തേക്കു പോകാതെയിരിപ്പാൻ



20

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/165&oldid=194296" എന്ന താളിൽനിന്ന് ശേഖരിച്ചത്