താൾ:CiXIV269.pdf/163

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എട്ടാം അദ്ധ്യായം 151

ബന്ധക്കാരെയും വശീകരിച്ചു പാട്ടിലാക്കി പണം
തട്ടിപ്പറിപ്പാനുള്ള കൌശലങ്ങളെ ഉപദേശിക്കുന്ന
തായ ചില ശ്ലോകങ്ങളും പെൺകുട്ടികളെ ചെറുപ്പ
ത്തിൽ പഠിപ്പിച്ചു വരുന്നതിനാണ നമ്മുടെ നാട്ടു
കാരിൽ മിക്കപേരും സ്ത്രീവിദ്യാഭ്യാസമെന്നുള്ള
പേർ കൊടുത്തിട്ടുള്ളത. അത്യാവശ്യം ചിലരഹസ്യ
ക്കത്തുകൾ വായിച്ചു മനസ്സിലാക്കാനും എഴുതുവാനും
മാത്രമെ ഇങ്ങിനെയുള്ള വിദ്യാഭ്യാസം സഹായി
ക്കുന്നുള്ളു. അതൊകൊണ്ടാണ പെൺകുട്ടികൾ എഴു
ത്തു പഠിച്ചാൽ വ്യഭിചാരിണിമാരായി പോകുമെ
ന്നും അവരെ എഴുത്തു പഠിപ്പിക്കരുതെന്നും മറ്റും
ഇപ്പോഴും ചില വൃദ്ധന്മാർ പറഞ്ഞുവരുന്നത.

അ—മെ— മീനാക്ഷിക്കുട്ടി വിശേഷിച്ച യാതൊന്നും പഠി
ച്ചിട്ടില്ലെന്ന തന്നേയാണ പറയേണ്ടത. ഹിതൊ
പദേശത്തിൽ അവിടവിട അച്ശൻ അടയാളുംവെ
ച്ച കൊടുത്തിട്ടുള്ള ചില ഭാഗങ്ങളും ആറൊ ഏഴൊ
സൎഗ്ഗം രഘുവംശവും കുറെ പഞ്ചതന്ത്രവും പഠിച്ച
തെയുള്ളു. ഇപ്പഴും രാവിലെ ഈരണ്ട മണിക്കൂറ
നേരം പഠിക്കുന്നുണ്ട. ഈ ഡിസേമ്പ്ര മാസത്തിൽ
മിഡിൽ സ്കൂൾ പരീക്ഷക്ക പോവാനും ഭാവമുണ്ട
ത്രെ— എനിയും മൂന്നു നാല സംവത്സരംകൂടി വിദ്യാ
ഭ്യാസം ചെയ്യിക്കേണമെന്നാണ അച്ശനും അമ്മാ
മനുംകൂടി ഇയ്യിടയീൽ തീൎച്ചയാക്കീട്ടുള്ളത. വിട്ടുകള
വാൻ ഇപ്പോൽ ഒന്നുകൊണ്ടും ഭാവമില്ല.

കു—ശ—മെ— (ചിരിച്ചുംകൊണ്ട) അത വളരെ നല്ലതതന്നെ—
ഉത്സാഹവും സാമൎത്ഥ്യവുമുള്ള കുട്ടികളെ കഴിയുന്നത്ര
പഠിപ്പിക്കേണ്ടാതതന്നേയാണ. വയസ്സഎത്രോണ്ടാ
യി? പഠിക്കാൻതക്കപ്രായം കവിഞ്ഞിട്ടില്ലെല്ലൊ?

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/163&oldid=194291" എന്ന താളിൽനിന്ന് ശേഖരിച്ചത്