താൾ:CiXIV269.pdf/159

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എട്ടാം അദ്ധ്യായം 147

ഇടക്കിടക്ക തുളുമ്പിപ്പോകാതിരുന്നില്ല— അച്യുതമേനോ
നുമായി അന്യോന്യം സ്നേഹമായ മുതല്ക്ക ഈദിവസം‌
വരെ യാതോരുസ്വകാൎയ്യവും സൂക്ഷിച്ചുവരാത്ത ഈ ധീ
രന്നു ഇന്നുമുതൽ അദ്ദേഹത്തെ അറിയിപ്പാൻ തരമില്ലാ
ത്ത ചിലസംഗതികളെ ഗോപ്യമായിവെക്കേണ്ടിവരുമെ
ല്ലൊ എന്നുള്ള വിചാരവും തന്മൂലം അന്തസ്താപവും ക
ലശലായിതീൎന്നു. അത്യാശ്ചൎയ്യകരമായ കയ്യക്ഷരവും ക
വിതാവാസനയും ഇംഗ്ലീഷപഠിപ്പും വിചാരിച്ചു വിചാരി
ച്ചു ഇദ്ദേഹത്തിന്നുണ്ടായിരുന്ന മനസ്സന്തോഷം മെല്ലെമെ
ല്ലെ അനുരാഗമായിതീരുവാനുള്ള വട്ടമായി. എന്നാൽ അ
ച്യുതമേനോൻ ഈ അവസരത്തിങ്കൽ തകരപ്പെട്ടി തു
റക്കുന്നതിൽ ഉദ്യുക്തനായിരുന്നതകൊണ്ട ഇദ്ദേഹത്തി
ന്റെ യാതൊരുഭാവഭേദവും ആ മനുഷ്യന്ന അറിവാൻ
സംഗതിവന്നില്ല. പെട്ടിയിൽ എന്തൊരു സാധനമാ
ണെന്നനോക്കേണ്ടതിന്ന അച്യുതമേനോനെക്കാൾ അ
ധികം തിരക്കുണ്ടായിരുന്നത കുഞ്ഞിശ്ശങ്കരമേനോനായിരു
ന്നു— മൂടിയെടുപ്പാൻ അച്യുതമേനോൻ കിടന്നു ബുദ്ധി
മുട്ടുന്നതകണ്ടിട്ട കുഞ്ഞിശ്ശങ്കരമേനോൻ അദ്ദേഹത്തിന്റെ
കയ്യിൽനിന്ന തകരപ്പെട്ടിപിടിച്ചുപറ്റിഅക്ഷമനായിചെ
യ്ത പരിശ്രമത്താൽ ഒരു പേനക്കത്തിയുള്ളത നടുവെ
പൊട്ടിച്ചു എന്നപറഞ്ഞ മതിയെല്ലൊ— ഏതെങ്കിലും ഒ
രുവിധേന പെട്ടിയുടെ മൂടിയെടുക്കുന്നതിന്നു പകരം അ
തിന്റെ മൂട കുത്തിത്തകൎത്ത ഉള്ളിൽ ഉണ്ടായിരുന്ന സാ
ധനങ്ങൾ പുറത്തേക്ക വലിച്ചെടുത്തു— രണ്ടു തൊപ്പിയും ഒ
രു ഗഡിയാൾ സഞ്ചിയും മെശമേൽ എടുത്തുവെച്ചു—തൊ
പ്പിയുടെ ഭംഗിയും അത്യത്ഭുതകരമായ പ്രവൃത്തിവൈദഗ്ധ്യ
വും അവയിൽ ഒന്നിന്മേൽ "പി— അച്യുതമേനോൻ"
എന്നുള്ള ഇംഗ്ലീഷക്ഷരങ്ങൾ അതിമനോഹരമായി

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/159&oldid=194281" എന്ന താളിൽനിന്ന് ശേഖരിച്ചത്