താൾ:CiXIV269.pdf/158

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

146 എട്ടാം അദ്ധ്യായം

ഉന്നിദ്രമോദഭരമെന്നുടെ ഭാഗധേയ
മൊന്നിച്ചുമന്നിലിഹവന്നുപിറന്നപോലെ
മുന്നിൽജനിച്ചൊരു ഭവന്തമനന്തശായി
നന്ദാത്മജൻകരുണയാവതുസൎവ്വകാലം
വാട്ടംവെടിഞ്ഞൊരുപരീക്ഷയിലെന്റെകുഞ്ഞി
ജ്യേഷ്ഠൻസുഖേനജയലക്ഷ്മിയെ വേട്ടവാൎത്താം
കേട്ടെന്റെചേതസിവളൎന്നൊരുമോദഭാരം
കാട്ടാനപോലെ മദമാൎന്നു പുളച്ചിടുന്നു.
മങ്ങാതകീൎത്തിഭുവനങ്ങളിലെങ്ങുമേറ്റം
വിങ്ങിച്ചുസംഗതസുഖാബ്ധിയിലങ്ങുമുങ്ങി
എങ്ങൾക്കുമംഗലമഹൎന്നിശമിങ്ങുഭംഗ്യാ
പൊങ്ങിച്ചുവാഴ്കഭുവിനീയൊരുനൂറുവൎഷം.

മേൽ എഴുതിയ ശ്ലോകങ്ങൾ ഒരുപ്രാവശ്യമല്ല രണ്ട
പ്രാവശ്യമല്ല മൂന്നനാലപ്രാവശ്യം പിന്നേയും പിന്നേ
യും വായിച്ചുനോക്കീട്ടും കുഞ്ഞിശ്ശങ്കരമേനോന അശേഷം
അലംഭാവം ഉണ്ടായില്ല—ഭാഷാശ്ലൊകമാണെങ്കിലും കവി
താവാസനയും സാമൎത്ഥ്യവും ഈ ചെറുപ്പകാലത്ത ഇത്ര
അധികമുണ്ടല്ലൊ എന്നുവിചാരിച്ചു ഇദ്ദേഹ അളവി
ല്ലാതെ സന്തോഷിക്കുകയും വിസ്മയിക്കുകയും ചെയ്തു—ഇ
തവരെ ഉണ്ടാകാത്ത പലവിചാരവും ഭാവവികാരവും ഇ
ദ്ദേഹത്തെകടന്നു പിടിച്ചു നട്ടംതിരിക്കുവാൻ ഇപ്പോൾ
നല്ലതരമാണെന്ന നിശ്ചയിച്ച പതുക്കെ അടുത്തുകൂടിത്തു
ടങ്ങി— ഉള്ളിൽ നിറഞ്ഞുനില്ക്കുന്ന സന്തോഷവും പ്രേമ
വുംക്രമേണ രോമച്ചാരങ്ങളിൽകൂടി പുറത്തേക്ക പ്രവേ
ശിച്ചതിനാൽ ശരീരം ആസകലം രോമാഞ്ചംകൊണ്ടു— അ
ച്യുതമേനോൻ അറിയാതെ കഴിച്ചുകൂട്ടുവാൻ താരുണ്യശാ
ലിയായ ഈ മനുഷ്യൻ സാമാന്യത്തിലധികം ധൈൎയ്യം
നടിച്ചുനോക്കി. എത്രതന്നെ ഉറപ്പിച്ചിട്ടും പ്രേമരസം

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/158&oldid=194279" എന്ന താളിൽനിന്ന് ശേഖരിച്ചത്