താൾ:CiXIV269.pdf/157

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എട്ടാം അദ്ധ്യായം 145

കാണുന്നത? പരീക്ഷയിൽ ജയിച്ചിട്ടുള്ള വൎത്തമാനം കേ
ട്ടിട്ട വല്ലസ്നേഹിതനും എഴുതി അയച്ചതായിരിക്കുമൊ?
വായിച്ചിട്ടും വായിച്ചിട്ടും താങ്കൾക്ക യാതൊരു അലം‌ഭാ
വവും ഉണ്ടായപ്രകാരം തോന്നുന്നില്ല. ഈ ചെറിയ ക
ത്ത താങ്കൾ എത്ര പ്രാവശ്യമായി വായിച്ചുനോക്കുന്നു?
ഞാൻ അറിയരുതാത്ത വല്ല സ്വകാൎയ്യകത്തും അല്ലയായി
രിക്കാം." കുഞ്ഞിശ്ശങ്കരമേനോന്റെ അന്തൎഗ്ഗതം മനസ്സി
ലായിട്ട അച്യുതമേനോൻ സൌമുഖ്യത്തോടെ അദ്ദേഹ
ത്തോടു പറഞ്ഞു— താങ്കളുടെ ഊഹം ഏതാണ അരികത്തു
കൂടിപോയതല്ലാതെ കുറിക്കുകൊണ്ടിട്ടില്ല— താങ്കളെ ഗ്രഹി
പ്പിക്കരുതാത്ത യാതൊരു സ്വകാൎയ്യവും ഇനിക്ക ഇല്ലെന്ന
ഞാൻ പലെപ്രാവശ്യവും പറഞ്ഞിട്ടുള്ളത മറന്നുപോയ
തിനാലായിരിക്കാം ഇങ്ങനെ ചോദിപ്പാനിടവന്നത" എ
ന്നപറഞ്ഞു ചിരിച്ചുംകൊണ്ട ആ കത്തവായിച്ചപാട കു
ഞ്ഞിശ്ശങ്കരമേനോന്റെ കയ്യിൽ കൊടുത്തു— അദ്ദേഹം ഒ
ന്നാമതായി സൂക്ഷിച്ചുനോക്കിയത കത്തയച്ച അളുടെ
പേരായിരുന്നു.

"താങ്കളുടെ പ്രിയസോദരി മീനാക്ഷിക്കുട്ടി" എന്ന
ഇംഗ്ലീഷിൽ അത്യന്തം വ്യക്തമായും മനോഹരമായും എഴു
തീട്ടുള്ളത കണ്ടപ്പോൾതന്നെ കുഞ്ഞിശ്ശങ്കരമേനോന്റെ
മനസ്സിൽ അത്യാനന്ദം ഉണ്ടായി. പെൺകുട്ടികളെ ഇം
ഗ്ലീഷ് പഠിപ്പിക്കാമെന്നും പഠിപ്പിക്കേണ്ടതാണെന്നും ഉ
ള്ള വിചാരം ദുൎല്ലഭം ചിലനാട്ടുകാരുടെ ഇടയിലും കടന്നു
കൂടീട്ടില്ലെന്നല്ല— നല്ലതതന്നെ— അതോ ഇരിക്കട്ടെ. സ്ത്രീ
കളുടെ കയ്യക്ഷരം ഇത്രയെല്ലാം നന്നായിരിക്കുന്നതാണ
വലിയ ആശ്ചൎയ്യം—" എന്നിങ്ങനെ വിചാരിച്ച മന്ദസ്മി
തംതൂകിക്കൊണ്ട ആ എഴുത്ത അല്പം ഉച്ചത്തിൽ വായിച്ചു.
ആയ്ത താഴെകാണിച്ചിട്ടുള്ളപ്രകാരമായിരുന്നു.

19

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/157&oldid=194276" എന്ന താളിൽനിന്ന് ശേഖരിച്ചത്