താൾ:CiXIV269.pdf/156

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

144 എട്ടാം അദ്ധ്യായം

എന്ന ഭയപ്പെട്ട തല്ക്കാലം ആ ഭാഗത്തിൽനിന്ന മടങ്ങി
വീണ്ടും കഥാപ്രസംഗത്തിലേക്കതന്നെ പ്രവേശിക്കാമെ
ന്ന വിചാരിക്കുന്നു.

പ്രാണസ്നേഹിതന്മാരായ നമ്മുടെ ചെറുപ്പക്കാർ രണ്ടു
പേരും ഒരു ദിവസം രാവിലെ പതിവപ്രകാരം നടപ്പാ
ൻ പോയിട്ട ഏകദേശം ഏഴരമണി സമയം മടങ്ങി വീ
ട്ടിൽ വന്നു പുറത്തെ പൂമുഖത്തിരുന്ന അന്യോന്യം ഓ
രോ വിഷയത്തെപ്പറ്റി സംസാരിക്കുകയായിരുന്നു. അ
പ്പോൾ ഒരു തപ്പാൽ ശിപായി പടികയറി അരികെത്തവ
ന്ന രണ്ടു പേരേയും യഥായോഗ്യം വന്ദിച്ചു കയ്യിൽ ഉ
ണ്ടായിരുന്ന ഒരു ചെറിയകെട്ടും അതോട ഒന്നിച്ച ഒരു
എഴുത്തും അച്യുതമേനോന്റെ കയ്യിൽ കൊടുത്തു. അദ്ദേ
ഹം മേൽപറഞ്ഞ കെട്ടിന്റെ മീതേയുണ്ടായിരുന്ന കട
ലാസ്സ നീക്കി നോക്കിയ ക്ഷണത്തിൽ അത ഒരു ചെറി
യ തകരപ്പെട്ടിയാണെന്നും അതിൽ എന്തൊ ഘനമില്ലാ
ത്ത ഒരു സാധനമുണ്ടെന്നും അദ്ദേഹത്തിന്ന മനസ്സിലാ
വുക കഴിഞ്ഞു. മേൽവിലാസം എഴുതിയ കയ്യക്ഷരംകൊ
ണ്ടതന്നെ ലേഖകൻ ഇന്നാളാണെന്ന എളുപ്പത്തിൽ മ
നസ്സിലായതിനാൽ അച്യുതമേനോൻ പെട്ടി തുറക്കു
ന്നതിന്നു മുമ്പായിട്ട കത്ത പൊളിച്ചു വായിക്കയാണ
ചെയ്തിട്ടുള്ളത. ഓരോവരി വായിക്കും‌തോറും ഇദ്ദേഹ
ത്തിന്റെ മുഖത്തനിന്നു മന്ദസ്മിതം ക്രമോല്ക്കൎഷേണപൊ
ഴിയുന്നതും ആനന്ദം അങ്കുരിച്ചുവരുന്നതും മറ്റും കണ്ടിട്ട
കുഞ്ഞിശ്ശങ്കരമേനോന്റെ മനസ്സ സ്വസ്ഥതയെ പ്രാപി
ച്ചില്ല. പല വിചാരവും ശങ്കയും ഒന്നിച്ച വളരുവാൻ
തുടങ്ങിയതിനാൽ കുഞ്ഞിശ്ശങ്കരമേനോൻ ഒടുവിൽ ചി
രിച്ചുംകൊണ്ട ഇപ്രകാരം പറഞ്ഞു. "എന്താണ താങ്ക
ൾക്ക പാങ്ങല്ലാത്ത മനസ്സന്തോഷവും മുഖപ്രകാശവും

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/156&oldid=194274" എന്ന താളിൽനിന്ന് ശേഖരിച്ചത്