താൾ:CiXIV269.pdf/149

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഏഴാം അദ്ധ്യായം 137

ങ്ങിയെന്ന കണ്ടാറെ കതകും അടച്ചതാനും കുട്ടികളുടെ അ
ടുക്കെപ്പോയിക്കിടന്നുറങ്ങി.

നേരം പുലരുവാൻ ഏകദേശം നാലഞ്ച നാഴിക ഉള്ള
പ്പോൾ ഗോവിന്ദൻ കോഴികളുടെ ശബ്ദം കേട്ടു ഞെട്ടി
യുണൎന്ന ബദ്ധപ്പെട്ട കനകമംഗലത്തേക്ക പുറപ്പെട്ടു.
താൻ കണ്ടിട്ടുണ്ടായിരുന്ന സ്ഥലത്ത കളിയോഗം കാണാ
തിരുന്നതുകൊണ്ട പലതും ശങ്കിച്ച പടിയിറങ്ങിആ വഴി
കുറെ കിഴക്കോട്ട വന്ന തെക്കോട്ടുള്ള ഇടവഴിയിൽക്കൂടി
സൎക്കാർ നിരത്തിന്മേൽ എത്തിച്ചേൎന്ന നേരെ പടിഞ്ഞാ
റോട്ടു നടന്നു. രാവിലെ പത്ത മണിക്ക മുമ്പായിട്ട ത
ന്നെ പുത്തന്മാളികക്കൽ എത്തി. ഗോപാലമേനോനെ
കണ്ട വിവരം അറിയിച്ച മറുപടി കൊടുത്തു. പത്ത ദി
വസത്തിന്നുള്ളിൽ കുഞ്ഞികൃഷ്ണമേനോൻ വരുമെന്നുള്ള
വൎത്തമാനം കേട്ടിട്ട അവിടെയുള്ള എല്ലാ സ്ത്രീ പുരുഷന്മാ
രും വിശേഷിച്ച ലക്ഷ്മിഅമ്മയും സന്താനങ്ങളും വൎഷാഗ
മത്തിൽ മെഘശബ്ദം കെട്ടു ചാതങ്ങളെപ്പൊലെ അത്യ
ന്തം സന്തുഷ്ടചിത്തന്മാരായി ഭവിച്ചു.

16

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/149&oldid=194257" എന്ന താളിൽനിന്ന് ശേഖരിച്ചത്