താൾ:CiXIV269.pdf/135

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഏഴാം അദ്ധ്യായം 123

കടിച്ചു തിന്നുന്ന ആട്ടിൻ കൂട്ടംപോലെ യാതോരു
വ്യത്യാസവും കൂടാതെ "പണമെ ഗുണം" എന്ന
ദൃഢീകരിച്ചു കണ്ടവരുടെ മടിയിൽ കയറി പലതും
മടിവിട്ടു പ്രവൃത്തിക്കുന്ന ഇവറ്റയെ കണ്ടിട്ട ഇത്ര
യൊക്കെ ഭ്രമിക്കുന്ന ഈ യജമാനന്മാര കുറെ ഭേദ
വും നിലയും ഉള്ള മറ്റുവല്ല പെണ്ണുങ്ങളേയും കണ്ടാ
ൽ തലകുത്തി മറിഞ്ഞു പൂച്ചക്കരണം കളിച്ചു കാലു
പിടിക്കാതേയിരിക്കുമെന്ന എനിക്ക തോന്നുന്നില്ല.
ചെള്ളുപോലെയുള്ള ആ ചെറിയ പെണ്ണിന്റെ
പിന്നിൽപോയി ഞെളിഞ്ഞു നിന്നിട്ട ശങ്കരപ്പണി
ക്കര യാതോരു ശങ്കയും ഉളുപ്പും കൂടാതെ വീശിക്കൊ
ടുത്തത കണ്ടില്ലെ? മൂന്നാൾക്കും ഇന്ന ഒരുപോലെ
ഭ്രാന്തു പിടിച്ചുപോയി.

രണ്ടാമൻ— ആ ചുടുകാട എന്തെങ്കിലും ആയ്ക്കോട്ടെ— എ
ന്നെക്കൊണ്ട ഒരുറുപ്പിക കൊടുപ്പിച്ചു. അഞ്ചുരാപ്പ
കൽ ഒരുപോലെ എല്ലുമുറിഞ്ഞു പണിയെടുത്തെങ്കി
ലെ ഒരുറുപ്പിക കിട്ടുള്ളു. അത യാതൊരുപകാരവു
മില്ലാത്ത ഈ തെവിടിശ്ശിക്കളിക്ക കൊടുത്തത വിചാ
രിച്ചു എനിക്കുവലിയ വ്യസനമായിരിക്കുന്നു. കൊടു
ത്തിട്ടില്ലെങ്കിൽ നാള വയനാട്ടിലേക്കാണ മാറ്റു
ന്നത. ചുട്ടുപോട്ടെ എന്ന വിചാരിച്ച പേടിച്ചു
കൊടുത്തതാണ.

ഒന്നാമൻ— തന്റെ ഉപകാരത്തിനാണ കളി കളിപ്പിച്ചത?
കളിപ്പിച്ച ആൾക്ക നല്ല ഉപകാരമുണ്ടാകും. ഉപ
കരിപ്പിക്കാതെ അവർ ഇന്ന വിടുകയില്ല. വെള്ളം
കോരി നിറച്ചോളൂ വെറുതെ ഓരോന്ന പറയണ്ട.

രണ്ടാമൻ— അരചുറ്റും പുണ്ണുപിടിച്ച ഈ ജ്യേഷ്ടകളെ
കണ്ട ഭ്രമിച്ച തന്നെത്താൻ മറന്നു പണം വാരിപ്പൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/135&oldid=194222" എന്ന താളിൽനിന്ന് ശേഖരിച്ചത്